25 സിക്സറുകള്‍, 15 ഫോറുകള്‍: 91 പന്തില്‍ 233 റണ്‍സ് അടിച്ച് അഭിഷേക് ശര്‍മ!

സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി അഭിഷേക് ശര്‍മയുടെ ഇന്നിങ്‌സ്

പഞ്ചാബ് സ്റ്റേറ്റ് ഇന്റര്‍-ഡിസ്ട്രിക്റ്റ് സീനിയര്‍ ഏകദിന ടൂര്‍ണമെന്റില്‍ തകര്‍ത്താടി ഇന്ത്യന്‍ യുവ ഓപ്പണര്‍ അഭിഷേക് ശര്‍മ. താം തരണ്‍ മെന്‍സ് സീനിയര്‍ ടീമിനെതിരെയാണ് അമൃത്‌സര്‍ സീനിയര്‍ ടീമിനായി കളിച്ച അഭിഷേക്, 91 പന്തില്‍ നിന്ന് 15 ഫോറുകളും 25 സിക്‌സറുകളും അടക്കം 233 റണ്‍സ് നേടി ഇരട്ട സെഞ്ചുറി കുറിച്ചത്.

256.04 സ്‌ട്രൈക്ക് റേറ്റിലാണ് 25-കാരനായ ഇടങ്കയ്യന്‍ ബാറ്റര്‍ പന്തുകള്‍ അതിര്‍ത്തി കടത്തിയത്. മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ അഭിഷേക് മറ്റൊരു ഓപ്പണറായ അഭയ് ചൗധരിയുമായി (85 പന്തില്‍ 93) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 305 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 25-ാം ഓവറില്‍ ആശിഷ് ലോറന്‍സിന്റെ പന്തില്‍ അഭിഷേക് പുറത്താകുമ്പോഴേക്കും എതിര്‍ ടീമിന്റെ പ്രതീക്ഷകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. അഭിഷേകിന്റെ ചരിത്ര ഇന്നിങ്‌സിന്റെ കരുത്തില്‍ അമൃത്‌സര്‍ ടീം 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 533 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി.

ABHISHEK SHARMA MAKES A STATEMENT 🔥- He smashed 233 runs from just 91 balls with 15 fours & 25 sixes against Tarn Taran Men Sr in the One Day District match pic.twitter.com/QV4k83Oo5e

സിക്‌സറുകളുടെ പെരുമഴ പെയ്യിച്ച അഭിഷേകിന്റെ പ്രകടനത്തിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി മാറിയിട്ടുണ്ട്.

വരാനിരിക്കുന്ന പ്രധാന ടൂര്‍ണമെന്റുകള്‍ക്ക് മുന്നോടിയായി താരത്തിന്റെ ഈ വെടിക്കെട്ട് പ്രകടനം അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഇരട്ടിയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

content highlights: 25 Sixes, 15 Fours: Abhishek Sharma Blasts 233 Runs Off Just 91 Balls!

To advertise here,contact us