39 ആയി, അതിന്!; ചുള്ളൻ ലുക്കിൽ രോഹിത്; അമ്പരന്ന് ആരാധകർ

2027 ഏകദിന ലോകകപ്പില്‍ കളിക്കാനുള്ള തന്റെ ആഗ്രഹം രോഹിത് ഇതിനകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു

കിടിലൻ മേക് ഓവറിൽ ആരാധകരെ ഞെട്ടിച്ച് രോഹിത് ശർമ. ക്രിക്കറ്റില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്ത് ലണ്ടനില്‍ അവധിക്കാലം ആസ്വദിക്കുന്നതിനിടെയാണ് രോഹിതിന്റെ ചെറുപ്പമായ ഫോട്ടോ പുറത്തുവന്നത്.

ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ 110 പന്തില്‍ 138 റണ്‍സിന്റെ തകര്‍പ്പന്‍ സെഞ്ച്വറിക്ക് ശേഷമാണ് വെക്കേഷൻ ആസ്വദിക്കാൻ രോഹിത് പോയത്. 2027 ഏകദിന ലോകകപ്പില്‍ കളിക്കാനുള്ള തന്റെ ആഗ്രഹം രോഹിത് ഇതിനകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.

നിലവില്‍ 39 വയസ്സ് കഴിഞ്ഞ താരം, ടെസ്റ്റില്‍ നിന്നും ടി20യില്‍ നിന്നും വിരമിച്ചെങ്കിലും ഫിറ്റ്നസിനായി കഠിനാധ്വാനം ചെയ്യുകയാണ്. ഏകദേശം പത്തിനടുത്ത് കിലോഗ്രാം ഭാരം രോഹിത് കുറച്ചു കഴിഞ്ഞു. പുതിയ ലുക്കിലുള്ള രോഹിതിനെ കണ്ട് ആരാധകര്‍ അമ്പരക്കാനുള്ള പ്രധാന കാരണവും അതാണ്.

അതേസമയം സെപ്റ്റംബര്‍ 27 മുതല്‍ ഇന്ത്യയില്‍ ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലായിരിക്കും രോഹിത് ശര്‍മ ഇനി കളിക്കുക.

Content highlights: rohit sharma stuns fans with dashing new look

To advertise here,contact us