2027ൽ ഓവലിൽ വച്ച് നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ അത്ര എളുപ്പമല്ല. ഇന്ത്യയ്ക്ക് മുന്നിലുള്ളത് ഒൻപത് മത്സരങ്ങളാണ്, അതിൽ ഏഴെണ്ണത്തിൽ ജയിച്ചാൽ മാത്രമേ ഫൈനലിലേക്ക് ടീമിന് യോഗ്യത നേടാൻ സാധിക്കുകയുള്ളു. അടുത്ത വർഷം ജൂൺ 9 മുതൽ 13 വരെയാണ് ചാംപ്യൻഷിപ് നടക്കുന്നത്. നിലവിൽ 2025 - 27 ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. ഒൻപത് മത്സരങ്ങളിൽ നിന്ന് 48.15 പോയിന്റ് ശതമാനമാണ് സമ്പാദ്യം.
പോയിന്റ് പട്ടികയിൽ ഓസ്ട്രേലിയയാണ് മുന്നിലുള്ളത്. 87.50 പോയിന്റ് ശതമാനമാണ് ഓസീസിന്റെ സമ്പാദ്യം. തൊട്ടുപിന്നിലായി സൗത്ത് ആഫ്രിക്കയുണ്ട്. രണ്ടാം സ്ഥാനത്തുള്ള അവർക്ക് 75.00 പോയിന്റ് ശതമാനമാണ് ഉള്ളത്. ഇനിയുള്ള ഒൻപതിൽ കുറഞ്ഞത് ഏഴ് മത്സരങ്ങളിലെങ്കിലും ജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് ഫൈനൽ പോരിലേക്ക് മുന്നേറാനാവുകയുള്ളു.
ആദ്യ രണ്ട് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുകളിക്കും ഇന്ത്യ മുന്നേറിയെങ്കിലും കിരീടം ഉയർത്താൻ നീലപ്പടയ്ക്ക് സാധിച്ചിരുന്നില്ല. സതാംപ്ടണിൽ വച്ച് നടന്ന ആദ്യ ഫൈനലിൽ എട്ട് വിക്കറ്റിന് ന്യൂസിലാൻഡിനോട് പരാജയപ്പെട്ടായിരുന്നു ഇന്ത്യയ്ക്ക് കിരീടം നഷ്ടമായിരുന്നത്. ശേഷം 2023ൽ ലണ്ടനിലെ ഓവലിൽ നടന്ന കലാശപ്പോരിൽ ഓസ്ട്രേലിയയോട് 209 റൺസിന് തോറ്റ് ഒരിക്കൽ കൂടെ ഇന്ത്യ കിരീടം നഷ്ടപ്പെടുത്തി.
Content highlight: India needs 7 wins from 9 matches to qualify for WTC Final