'വൈഭവിനെ വൈസ് ക്യാപ്റ്റനാക്കിയത് എന്തടിസ്ഥാനത്തിൽ?'; വിമർശിച്ച് ഹർഷ ഭോ​ഗ്‍ലെ

വൈറ്റ് ബോൾ ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് താരത്തെ റെഡ് ബോൾ ക്രിക്കറ്റിലേക്ക് ഉൾപ്പെടുത്തിയത്

ദുലീപ് ട്രോഫി ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റനായി 15കാരൻ വൈഭവ് സൂര്യവംശിയ തിരഞ്ഞെടുത്തതിനെതിരെ വിമർശനം. എന്തടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നു പ്രസിദ്ധ കമന്റേറ്ററും ക്രിക്കറ്റ് നിരൂപകനുമായ ഹർഷ ഭോ​ഗ്‍ലെ ചോദിച്ചു.

റെഡ് ബോൾ ക്രിക്കറ്റിൽ വൈഭവ് തുടക്കാക്കാരൻ മാത്രമാണെന്നും ഇതിനു പിന്നിലെ ചിന്ത എന്താണെന്നും ഭോ​ഗ്‍ലെ ചോദിക്കുന്നു. 15 കാരന് അധിക സമ്മർദ്ദം നൽകാൻ മാത്രമേ ഇത് ഉപകരിക്കൂ എന്നും സീനിയർ താരങ്ങളായ മുഹമ്മദ് ഷമി, അഭിമന്യു ഈശ്വരൻ എന്നിവരെയാണ് പരിഗണിക്കേണ്ടിയിരുന്നത് എന്നും ഭോ​ഗ്‍ലെ കൂട്ടിച്ചേർത്തു.

വൈറ്റ് ബോൾ ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് താരത്തെ റെഡ് ബോൾ ക്രിക്കറ്റിലേക്ക് ഉൾപ്പെടുത്തിയത്. ഇതാദ്യമായാണ് താരം ദുലീപ് ട്രോഫി കളിക്കാനൊരുങ്ങുന്നത്. മാത്രമല്ല ബിഹാറിൽ നിന്നു ഈസ്റ്റ് സോൺ ടീമിലെത്തിയ ഏക താരവും വൈഭവാണ്. ഇന്ത്യൻ താരം ഇഷാൻ കിഷനാണ് ഈസ്റ്റ് സോൺ ടീമിന്റെ നായകൻ.

ഓ​ഗസ്റ്റ് 23 മുതൽ സെപ്റ്റംബർ ആറ് വരെയാണ് ദുലീപ് ട്രോഫി. ആദ്യ മത്സരത്തിൽ ഈസ്റ്റ് സോൺ ഓ​ഗസ്റ്റ് 23 മുതൽ 26വരെ നോർത്ത് സോണിനെയാണ് നേരിടാനൊരുങ്ങുന്നത്.

content highlights: harsha bhogle questions vaibhav suryavanshi vice captaincy appointment

To advertise here,contact us