മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ സ്വന്തമാക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ്. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഹാര്‍ദിക്കിനായി ചര്‍ച്ച നടത്തുന്നിതിനെയാണ് ഡൽഹിയുടെ രംഗപ്രവേശം.
ആദ്യ കിരീടം ലക്ഷ്യമിടുന്ന ഡല്‍ഹി വൻ മാറ്റങ്ങളാണ് നടത്തുന്നത് കുല്‍ദീപ് യാദവിനെ നല്കി ലഖ്നൗ സൂപ്പര്‍ ജയന്റ്സില്‍ നിന്ന് റിഷഭ് പന്തിനെ ഡല്‍ഹി ടീമില്‍ തിരികെ എത്തിച്ചിരുന്നു.
ഹാര്‍ദിക്കിന് പകരം ക്യാപ്റ്റന്‍ അക്സര്‍ പട്ടേലിനേയും ഓപ്പണര്‍ പൃഥ്വി ഷോയെയെയും മുംബൈയ്ക്ക് നല്കാന് ഡല്‍ഹി തയ്യാറാണ്. മുംബൈയില്‍ ഹാര്‍ദിക്കിന്റെ പ്രതിഫലം 16.35കോടി രൂപയും ഡല്‍ഹില്‍ അക്സറിന്റെ പ്രതിഫലം 16.50 കോടി രൂപയുമാണ്.
ഹാര്‍ദിക്കിന് പകരം ഡെവാള്‍ഡ് ബ്രെവിസിനെ നല്‍കാമെന്നായിരുന്നു ചെന്നൈയുടെ ഓഫര്‍. എന്നാല്‍ ട്രേഡിംഗ് തുകയ്ക്കൊപ്പം ശിവം ദുബേ, ആയുഷ് മാത്രേ എന്നിവരെയാണ് മുംബൈ ഇന്ത്യന്‍സ് ആവശ്യപ്പെട്ടത്. ഇതോടെയാണ് മുംബൈ, ചെന്നൈ സൂപ്പര്‍ കിംഗ്സ് ചര്‍ച്ച വഴിമുട്ടിയത്. ഏതായാലും ഹാർദിക്കിനെ ആര് സ്വന്തമാക്കുമെന്നറിയാൻ കുറച്ചു സമയം കൂടി കാത്തിരിക്കണം.
Content highlight:delhi capitals join csk in race for hardik pandya ipl trade