അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും തന്റെ വിരമിക്കൽ പ്രഖ്യാപിച്ച അജിങ്ക്യ രഹാനെയ്ക്ക് ആശംസകളുമായി രംഗത്തെത്തുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. നേരത്തെ താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് വിരാട് കോഹ്ലി തന്റെ സമൂഹമധ്യ അക്കൗണ്ടിലൂടെ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ഇപ്പോൾ രഹാനെയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് മുൻ സഹതാരമായ ചേതേശ്വർ പൂജാര.
'മൈതാനത്തും അതിന് പുറത്തുമായി നല്ലൊരു കൂട്ടുകെട്ടും നിരവധി ഓർമ്മകളും ഉണ്ടാക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട്. അതുപോലെ നിന്നോടോടപ്പം വർഷങ്ങളോളം ഡ്രസ്സിംഗ് റൂം പങ്കിടാൻ അവസരം ലഭിച്ചതിലും ഞാൻ ഏറെ സന്തോഷിക്കുന്നു. മുന്നൂട്ടുള്ള ജീവിതത്തിൽ രഹാനെക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എല്ലാവിധ ആശംസകളും', പൂജാര പറഞ്ഞു.
ഇന്ത്യക്കുവേണ്ടി 85 ടെസ്റ്റ് മത്സരങ്ങളും 90 ഏകദിനങ്ങളും 20 ടി20 മത്സരങ്ങളുമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. 38-കാരനായ രഹാനെ ഈ വര്ഷം നടന്ന ഐപിഎല്ലിലും കളത്തിലിറങ്ങിയിരുന്നു. തന്റെ ഈ വിരമിക്കൽ പ്രഖ്യാപനത്തിലൂടെ 17 വര്ഷം നീണ്ടുനിന്ന തന്റെ കരിയറിനാണ് അദ്ദേഹം വിരാമമിട്ടത്.
Content highlight: Cheteshwar Pujara pays tribute to Ajinkya Rahane