IND vs ENG: ടോസ് ഇന്ത്യയ്ക്ക്, ബാറ്റിംഗ് തിരഞ്ഞെടുത്തു

ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം ടി20 മത്സരത്തിൽ ടോസ് ഭാഗ്യം ഇന്ത്യയ്ക്ക്

ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം ടി20 മത്സരത്തിൽ ടോസ് ഭാഗ്യം ഇന്ത്യയ്ക്ക്. ടോസ് നേടിയ ഇന്ത്യയ്ക്കായി നായകൻ ശ്രേയസ് അയ്യർ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഓൾഡ് ട്രാഫോർഡ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം അരങ്ങേറുന്നത്. മഴ മൂലം ആദ്യ ഇംഗ്ലണ്ടിന് എതിരായ ആദ്യ ടി20 മത്സരം ഉപേക്ഷിച്ചിരുന്നു.

നിറം മങ്ങിയ സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. പകരക്കാരനായി വൈഭവ് സൂര്യവംശി ഇന്ന് ഇന്ത്യൻ സീനിയർ ടീമിലെ തന്റെ അരങ്ങേറ്റം കുറിക്കും. പതിനഞ്ചാം വയസിലാണ് വൈഭവ് നീലക്കുപ്പായത്തിൽ അരങ്ങേറാൻ പോകുന്നത്. ഇതോടെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡും മറികടന്നു. പതിനാറാം വയസ്സിലായിരുന്നു സച്ചിന്റെ ഇന്ത്യൻ ടീമിലെ അരങ്ങേറ്റം.

Content highlight: IND vs ENG T20 2026 India win tss opt to bat first

To advertise here,contact us