ഇനി ജൂനിയർ അല്ല സീനിയർ; 15-ാം വയസിൽ ചരിത്ര അരങ്ങേറ്റവുമായി വൈഭവ്

ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറി വണ്ടർ കിഡ് വൈഭവ് സൂര്യവംശി

ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറി വണ്ടർ കിഡ് വൈഭവ് സൂര്യവംശി. ഇംഗ്ലണ്ടിനെതിരായ ടി20 പാരമ്പരയിലാണ് വൈഭവ് ഇന്ത്യക്കായി ബാറ്റ് വീശിയിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ നിറം മങ്ങിയതോടെ വൈഭാവിനെ ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തുകയായിരുന്നു. ഇന്ത്യയുടെ നീലക്കുപ്പായത്തിൽ അന്താരാഷ്ട ക്രിക്കറ്റിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ് തരാം കൂടിയാണ് വൈഭവ് സൂര്യവംശി. എന്നാൽ, അരങ്ങേറ്റ മത്സരത്തിൽ thaarathin തിളങ്ങാനായില്ല. 10 പന്തിൽ 14 റൺസ് മാത്രം നേടി വൈഭവ് മടങ്ങിയിരുന്നു. വിൽ ജാക്‌സ് എറിഞ്ഞ പന്ത് ജോസ് ബട്ട്ലർ സ്റ്റാമ്പ് ചെയ്യുകയായിരുന്നു. രണ്ട് സിക്സറുകൾ അടങ്ങുന്നതായിരുന്നു വൈഭവിന്റെ ബാറ്റിംഗ് പ്രകടനം.

പതിനഞ്ച് വയസും 71 ദിവസവും മാത്രമാണ് ബീഹാർ സ്വദേശിയായി വൈഭവ് സൂര്യവംശിയുടെ പ്രായം. ഈ ചരിത്ര അരങ്ങേറ്റത്തോടെ ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാണ് താരം തിരുത്തി എഴുതിയത്. പതിനാറാം വയസിൽ ആയിരുന്നു സച്ചിൻ ഇന്ത്യക്കായി അരങ്ങേറിയത്. അരങ്ങേറ്റത്തിൽ ബട്ടർമാരുടെ പേടിസ്വപ്നമായി ജോഫ്ര ആർച്ചറെ പറത്തികൊണ്ടായിരുന്നു വൈഭവ് തന്റെ ഇന്ത്യൻ സീനിയർ ടീമിലെ ആദ്യ സിക്സർ പറത്തിയത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ അടക്കം മികച്ച പ്രകടനം നടത്തിയതോടെയാണ് വൈഭവ് ഇന്ത്യൻ ടീമിലേക്കുള്ള വിളി വന്നത്. രാജസ്ഥാൻ റോയൽസിനായി നടത്തിയ മിന്നും പ്രകടന താരത്തെ സീസണിലെ ഓറഞ്ച് ക്യാപ് ജേതാവ് കൂടി ആക്കിയിരുന്നു.

Content highlight: 15 year old Vaibhav Suryavanshi makes historic senior debut IND vs ENG

To advertise here,contact us