വനിതാ ടി20 ലോകകപ്പ്; വിന്‍ഡീസിനെ തകര്‍ത്ത് ഓസീസ് ഫൈനലില്‍

ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത ആഷ്ലി ഗാര്‍ഡ്നറാണ് ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ചത്.

വനിതാ ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച് ഓസ്ട്രേലിയ ഫൈനലില്‍. വിന്‍ഡീസിനെ എട്ട് വിക്കറ്റിന് തകര്‍ത്തുവിട്ടാണ് ഓസീസ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. 126 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ ഏഴ് ഓവര്‍ ബാക്കിനില്‍ക്കെ വിജയം സ്വന്തമാക്കി.

ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത ആഷ്ലി ഗാര്‍ഡ്നറാണ് ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ചത്. ടോസ് നേടിയ ഓസ്ട്രേലിയ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസിന് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

എട്ടാം തവണയാണ് ഓസ്ട്രേലിയ ഫൈനലില്‍ പ്രവേശിക്കുന്നത്. 2009ന് ശേഷം ഐസിസി നോക്കൗട്ട് മത്സരങ്ങളില്‍ വെറും മൂന്ന് തവണ മാത്രമാണ് ഓസ്ട്രേലിയ പരാജയപ്പെട്ടിട്ടുള്ളത്. ലോര്‍ഡ്സില്‍ നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ടോ ദക്ഷിണാഫ്രിക്കയോ ആയിരിക്കും ഓസ്ട്രേലിയയുടെ എതിരാളികള്‍. ഏഴാം കിരീടം ലക്ഷ്യമിട്ടാണ് ഓസീസ് ഇറങ്ങുന്നത്.

Content highlights:women t20 world cup australia vs west indies

To advertise here,contact us