അയർലൻഡിനെതിരായ ടി20 പരമ്പര തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റിനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ. വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരത്തിൽ തന്നെ വൈഭവ് സൂര്യവംശിയെ കളിപ്പിക്കണമെന്ന് ഗവാസ്കർ ആവശ്യപ്പെട്ടു. ജൂലൈ 1-ന് ഡർഹാമിലാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ പോരാട്ടം.
കഴിഞ്ഞ ഒരു മാസമായി ഞാൻ പറയുന്നു, വൈഭവ് സൂര്യവംശിയുടെ നിലവിലെ ഫോം കണക്കിലെടുത്ത് അവനെ കളിപ്പിക്കണമായിരുന്നു എന്ന്. ഒരു മത്സരത്തിൽ അഭിഷേകിനൊപ്പവും അടുത്ത മത്സരത്തിൽ സഞ്ജുവിനൊപ്പവും അവന് ഓപ്പൺ ചെയ്യാമായിരുന്നു. അവൻ ഒറ്റയ്ക്ക് കളി ജയിപ്പിക്കും എന്നല്ല ഞാൻ പറയുന്നത്. ചിലപ്പോൾ അവൻ 10-15 റൺസിന് പുറത്തായേക്കാം.
എന്നാൽ ഒരു യുവതാരത്തെ പരീക്ഷിക്കാൻ ഇതിലും മികച്ചൊരു അവസരം വേറെ ലഭിക്കില്ലായിരുന്നു. ഇനി വൈകരുത്, ഫോമില്ലാത്ത ബാറ്റർമാരെ ബെഞ്ചിലിരുത്തി ഇംഗ്ലണ്ടിനെതിരെ അവനെ കളിപ്പിക്കണം-ഗവാസ്കര്‍ പറഞ്ഞു.
സഞ്ജുവിനെയും അഭിഷേകിനെയും പെട്ടെന്ന് മാറ്റുന്നത് ശരിയല്ല. എന്നാൽ മധ്യനിരയിൽ നിന്ന് ഒരാളെ മാറ്റി വൈഭവിനെ മൂന്നാം നമ്പറിൽ കളിപ്പിക്കാം. ഇംഗ്ലണ്ടിനെ ഞെട്ടിക്കണമെങ്കിൽ അവനെ ഇറക്കണം. അവൻ ക്രീസിൽ നിലയുറപ്പിച്ചാൽ ഇംഗ്ലണ്ട് ബൗളർമാർ നിഷ്പ്രഭരാകുമെന്നും ഗവാസ്കർ കൂട്ടിച്ചേർത്തു. അയർലൻഡിനെതിരെ രണ്ട് മത്സരങ്ങളിലും റൺസ് പിന്തുടരുന്നതിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു.
Content highlights: keep sanju and abhishek but he must play vaibhav gavaskars advice to team india