ലോകകപ്പ് നിരാശ വേണ്ട!; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ തേടി സന്തോഷ വാർത്ത

വനിതാ ടി20 ലോകകപ്പിൽ നിന്നു സെമി കാണാതെ പുറത്തായി നിരാശപ്പെട്ട് നിന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ തേടി ഒരു സന്തോഷ വാർത്ത.

വനിതാ ടി20 ലോകകപ്പിൽ നിന്നു സെമി കാണാതെ പുറത്തായി നിരാശപ്പെട്ട് നിന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ തേടി ഒരു സന്തോഷ വാർത്ത. 2028ലെ ലൊസാഞ്ചലസ് ഒളിംപിക്സിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം യോ​ഗ്യത സ്വന്തമാക്കി. ടി20 ലോകകപ്പിൽ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിന് തോറ്റാണ് ഇന്ത്യ പുറത്തായത്. പിന്നാലെയാണ് ഇന്ത്യൻ ടീമിനു ഒളിംപിക്സ് യോ​ഗ്യത സ്വന്തമായത്.

‌ഒളിംപിക്സിലേക്കുള്ള ക്രിക്കറ്റിന്റെ ചരിത്രപരമായ തിരിച്ചുവരവിൽ ലഭ്യമായ ആറ് സ്ഥാനങ്ങളിൽ ഒന്ന് സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിച്ചു. ഐസിസി പുതുതായി പ്രഖ്യാപിച്ച ഒളിംപിക് യോഗ്യതാ മാനദണ്ഡങ്ങളിലൂടെയാണ് ഇന്ത്യ നേട്ടം കൈവരിച്ചത്.

നീണ്ട 128 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒളിംപിക്സിലേക്ക് ക്രിക്കറ്റ് തിരിച്ചെത്തുന്നത്. 2028 ലൊസാഞ്ചലസ് ഒളിംപിക്സിലെ പുരുഷ-വനിതാ ടി20 മത്സരങ്ങളിൽ ആറ് ടീമുകൾ വീതമായിരിക്കും പങ്കെടുക്കുകയെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തിങ്കളാഴ്ച സ്ഥിരീകരിച്ചു.

Content highlight:indian womens cricket team qualifies for 2028 los angeles olympics

To advertise here,contact us