അയർലൻഡിനെതിരായ രണ്ടാം ടി20 യിൽ 155 റൺസ് പിന്തുടരുന്ന ഇന്ത്യയ്ക്ക് മോശം തുടക്കം. ആദ്യ അഞ്ച് ഓവറുകൾ അവസാനിക്കുമ്പോൾ ഇന്ത്യക്ക് 35 റൺസ് എടുക്കന്നതിനിന്ടെ ഇന്ത്യയുടെ നാല് വിക്കറ്റുകൾ നഷ്ടമായി.
മത്സരത്തിൽ ഇന്ത്യൻ ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമയും പൂജ്യത്തിന് പുറത്തായി. നേരിട്ട ആദ്യ പന്തിൽ തന്നെ ഇരുവരും മടങ്ങുകയായിരുന്നു. പതിനൊന്ന് പന്തിൽ നിന്ന് പന്ത്രണ്ട് പോയിന്റുമായി ഇഷാൻ കിഷനും പുറത്താവുകയായിരുന്നു. ഒരു ബൗണ്ടറിയാണ് താരത്തിന്റെ അക്കൗണ്ടിൽ ഉള്ളത്. നായകൻ ശ്രേയസ് അയ്യർ രണ്ട് ബൗണ്ടറികൾ അടക്കം ഏഴ് പന്തുകളിൽ നിന്ന് പത്ത് റൺസാണ് അടിച്ചെടുത്തത്. നിലവിൽ തിലക് വർമ, അക്സർ പട്ടേൽ എന്നിവരാണ് ക്രീസിൽ ഉള്ളത്.
അരങ്ങേറ്റത്തിൽ ഇന്ത്യയ്ക്കായി പ്രിൻസ് യാദവ് മൂന്ന് വിക്കറ്റും, അർഷ്ദീപ് സിംഗ്, ശിവം ദുബെ എന്നിവർ രണ്ട് വിക്കറ്റുകളും ഇന്ത്യയ്ക്കായി വീഴ്ത്തി. കൂടെ ഹർഷിത് റാണ ഒരു വിക്കറ്റും വീഴ്ത്തി. ആദ്യം ബാറ്റ് വീശാൻ എത്തിയ അയർലൻഡിനായി ഹാരി റെക്ടർ മത്സരത്തിൽ അർധസെഞ്ചുറി നേടിയിരുന്നു. 47 പന്തുകളിൽ നിന്ന് 53 റൺസ് നേടിയായിരുന്നു താരം അർധസെഞ്ചുറി നേടിയത്. ഒരു സിക്സറും അഞ്ച് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ബാറ്റിംഗ് പ്രകടനം.
Content highlight: India vs Ireland poor start Sanju Samson Abhishek Sharma fail to shine