അയർലൻഡിനെ എറിഞ്ഞ് പിടിച്ച് ഇന്ത്യ; അരങ്ങേറ്റത്തിൽ പ്രിൻസ് യാദവിന് മൂന്ന് വിക്കറ്റ്

20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് അയർലൻഡ് 154 എടുത്തത്

ഇന്ത്യ - അയർലൻഡ് ടി20 പരമ്പരയിൽ ഇന്ത്യയ്ക്ക് 155 റൺസ് വിജയലക്ഷ്യം. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് അയർലൻഡ് 154 എടുത്തത്. അയർലൻഡിനെ പിടിച്ചുകെട്ടുന്നത് ഇന്ത്യൻ ബൗളർമാരുടെ പ്രകടനം നിർണായകമായിരുന്നു. തന്റെ ടി20 യിലെ അരങ്ങേറ്റത്തിൽ മൂന്ന് വിക്കറ്റുകൾ നേടികൊണ്ടാണ് ഇന്ത്യയുടെ പ്രിൻസ് യാദവ് മത്സരത്തിൽ തിളങ്ങിയത്.

അയർലൻഡിനായി ഹാരി റെക്ടർ മത്സരത്തിൽ അർധസെഞ്ചുറി നേടിയിരുന്നു. 47 പന്തുകളിൽ നിന്ന് 53 റൺസ് നേടിയായിരുന്നു താരം അർധസെഞ്ചുറി നേടിയത്. ഒരു സിക്സറും അഞ്ച് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ബാറ്റിംഗ് പ്രകടനം. 37 റൺസുമായി ബെന്നും അയർലൻഡിനായി തിളങ്ങി. രണ്ട് സിക്സറുകളും മൂന്ന് ബൗണ്ടറികളും ബെന്നിന്റെ ബാറ്റിംഗ്.

അരങ്ങേറ്റത്തിൽ പ്രിൻസ് മൂന്ന് വിക്കറ്റും, അർഷ്ദീപ് സിംഗ്, ശിവം ദുബെ എന്നിവർ രണ്ട് വിക്കറ്റുകളും ഇന്ത്യയ്ക്കായി വീഴ്ത്തി. കൂടെ ഹർഷിത് റാണ ഒരു വിക്കറ്റും വീഴ്ത്തി.

Content highlight: India vs Ireland cricket match Prince Yadav takes three wickets on debut

To advertise here,contact us