ശ്രീലങ്ക 'എ' ടീമിനെതിരായ ഒന്നാം അനൗദ്യോഗിക ചതുര്‍ദിന ടെസ്റ്റ് മത്സരത്തിൽ പേസര്‍ ആഖിബ് നബിയുടെ തകർപ്പൻ ബൗളിങ് മികവിൽ ഇന്ത്യ 'എ' മികച്ച നിലയില്‍.
മത്സരത്തിന്റെ മൂന്നാം ദിനം ശ്രീലങ്ക എയുടെ ഒന്നാം ഇന്നിംഗ്സ് 330 റണ്‍സില്‍ അവസാനിപ്പിച്ച് 122 രണ്സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ എ രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 48 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം ക്രീസ് വിട്ടത്.
ഒരു ദിവസവും 10 വിക്കറ്റും ബാക്കിയിരിക്കെ ഇന്ത്യക്കിപ്പോള്‍ 170 റണ്‍സിന്റെ ആകെ ലീഡുണ്ട്. നാല് വിക്കറ്റെടുത്ത ആഖിബ് നബിയുടെ പ്രകടനമാണ് ഇന്ത്യക്ക് മികച്ച ലീഡ് സമ്മാനിച്ചത്.
ആഖിബ് നബി 19.4 ഓവറിൽ 58 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തി ലങ്കൻ ഇന്നിങ്സ് 330 റൺസിൽ അവസാനിപ്പിച്ചു. ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 6 വിക്കറ്റ് നഷ്ടത്തിൽ 452 റൺസെടുത്തിരുന്നു.
content highlights: india-a-vs-sri-lanka-a-auqib-nabi-bowling-huge-lead