'വൈഭവ് വരുമ്പോൾ സഞ്ജു പുറത്താകും'; അയർലാൻഡിനെതിരെ നിർണായക പോരിന് ഇന്ത്യ

ആദ്യ മത്സരം അയര്‍ലന്‍ഡ് ജയിച്ചതിനാല്‍ രണ്ടാം മത്സരം തോറ്റാൽ ഇന്ത്യക്ക് പരമ്പര നഷ്ടമാവും.

അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിന് ഇന്ത്യ നാളെ ഇറങ്ങുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ എന്തൊക്കെ മാറ്റമുണ്ടാകുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ആദ്യ മത്സരം അയര്‍ലന്‍ഡ് ജയിച്ചതിനാല്‍ രണ്ടാം മത്സരം തോറ്റാൽ ഇന്ത്യക്ക് പരമ്പര നഷ്ടമാവും.

ആദ്യ മത്സരത്തില്‍ 20 പന്തില്‍ 49 റണ്‍സെടുത്ത ഓപ്പണര്‍ അഭിഷേക് ശര്‍മ രണ്ടാം മത്സരത്തിലും ഓപ്പണറായി തുടരും. ആദ്യ മത്സരത്തില്‍ അഭിഷേക് മാത്രമാണ് ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസണിന് പകരം വൈഭവ് സൂര്യവംശിക്ക് അരങ്ങേറാൻ അവസരമൊരുക്കണമെന്ന മുറവിളി ശക്തമാണ്. സഞ്ജുവിനെ മാറ്റാതെ തന്നെ വൈഭവിനെ കളിപ്പിക്കുന്ന കാര്യം പരിഗണിക്കും

.

പ്രസിദ്ധ് കൃഷ്ണക്ക് പകരം ഐപിഎല്ലില‍ മിന്നിയ പ്രിന്‍സ് യാദവിന് നാളെ അരങ്ങേറ്റത്തിന് അവസരമൊരുങ്ങും. പ്രിന്‍സ് യാദവ് കളിച്ചില്ലെങ്കില്‍ മുഹമ്മദ് സിറാജാകും പ്രസിദ്ധിന് പകരം ഇറങ്ങുക.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍

അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, തിലക് വര്‍മ, സൂര്യാൻശ് ഷെഡ്ഗെ, അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, രവി ബിഷ്ണോയ്, പ്രിന്‍സ് യാദവ്, അര്‍ഷ്ദീപ് സിംഗ്.

Content highlights: india vs ireland playing xi sanju samson vaibhav suryavanshi selection dilemma

To advertise here,contact us