'അവനെ എന്തുകൊണ്ട് ടീമില്‍ ഉള്‍പ്പെടുത്തിയില്ല?' വൈഭവിനെ തഴഞ്ഞതിൽ വിമർശനവുമായി മുന്‍ ഇംഗ്ലണ്ട് നായകൻ

ഈ കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗിൽ അടക്കം വളരെ മികച്ച പ്രകടനം കാഴ്ച്ചവെച്ച താരമായിരുന്നു വൈഭവ്

ഇന്നലെ നടന്ന ഇന്ത്യ - അയര്‍ലാൻഡ് ആദ്യ ടി20 മത്സരത്തിൽ വൈഭവ് സൂര്യവംശിയെ കളത്തിലിറക്കാത്തതിൽ രൂക്ഷവിമർശനം ഉയരുകയാണ്. ഇന്ത്യൻ ടീമിന്റെ ഈ തീരുമാനത്തിനെതിരെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോൺ. തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ ആയിരുന്നു താരം പ്രതികരണം നടത്തയത്. ഇന്ത്യൻ സീനിയർ ടീമിലെ വൈഭവിന്റെ അരങ്ങേറ്റത്തിനായി കാത്തിരുന്ന ആരാധകർക്കും ഇന്ത്യൻ ടീമിനെ ഈ തീരുമാനം നിരാശയായിരുന്നു.

'നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടി20 കളിക്കാരനാണ് വൈഭവ് സൂര്യവംശി. പിന്നെ എന്തുകൊണ്ട് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല എന്നത് എനിക്ക് വിശ്വസിക്കാനാവുന്നില്ല', മൈക്കൽ വോൺ എക്‌സിൽ കുറിച്ചു. ഈ കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗിൽ അടക്കം വളരെ മികച്ച പ്രകടനം കാഴ്ച്ചവെച്ച താരമായിരുന്നു വൈഭവ്. ആ പ്രകടനമികവ് തന്നെയായിരുന്നു താരത്തിന് ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള വഴി തുറന്നതും.

മത്സരത്തിൽ 34 റൺസിന് ഇന്ത്യ അയര്‍ലാൻഡിനോട് തോൽവി വഴങ്ങിയിരുന്നു. അയര്‍ലാൻഡ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 18 ഓവർ അഞ്ചും പന്തിൽ 148 റൺസ് നേടാൻ കഴിഞ്ഞുള്ളു. അയര്‍ലാൻഡ് ബൗളിംഗ് നിര ഇന്ത്യയെ എറിഞ്ഞ് പിടിക്കുകയായിരുന്നു.

Content highlight: Former England captain criticizes Vaibhav exclusion cricket news

To advertise here,contact us