വനിതാ ടി 20 ലോകകപ്പിലെ നിർണായക ഗ്രൂപ്പ് പോരാട്ടത്തിൽ ബംഗ്ലാദേശ് വനിതകളെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യൻ വനിതകൾ.
ആദ്യം ബാറ്റ് ചെയ്ത കടുവകൾ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് നേടിയപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 19 പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ ലക്ഷ്യം കണ്ടു.
34 പന്തിൽ ഒരു സിക്സറും എട്ട് ഫോറുകളും അടക്കം 53 റൺസുമായി ഷെഫാലി തിളങ്ങി. ജെമീമ റോഡ്രിഗസ് 26 റൺസും യാസ്തിക ഭാട്ടിയ 23 റൺസും നേടി.
നേരത്തെ ബംഗ്ലാദേശിന് വേണ്ടി ജുവൈരിയ ഫിർദൗസ്(33 ), നിഗർ സുൽത്താന (32 ) എന്നിവർ തിളങ്ങി. ഇന്ത്യയ്ക്ക് വേണ്ടി രാധ യാദവ് മൂന്ന് വിക്കറ്റ് നേടി.
Content highlights:shafali verma show india womens beat bangladesh womens in crucial match