ഞായറാഴ്ച ലോർഡ്സിൽ നടക്കുന്ന വനിതാ ടി20 ലോകകപ്പിലെ ഇന്ത്യ-ഓസ്ട്രേലിയ നിർണായക പോരാട്ടം കണക്കിലെടുത്ത് ഇന്ത്യ-അയർലൻഡ് പുരുഷ ടീമുകളുടെ ടി20 മത്സര സമയത്തിൽ മാറ്റം വരുത്തി.
ഞായറാഴ്ച നടക്കുന്ന രണ്ടാം ടി20 മത്സരമാണ് ഒരു മണിക്കൂർ നേരത്തെ ആരംഭിക്കുക. സാധാരണയായി ഇന്ത്യൻ സമയം രാത്രി 7 മണിക്ക് ആരംഭിക്കാറുള്ള മത്സരങ്ങൾ, ഇത്തവണ ഇന്ത്യൻ സമയം വൈകുന്നേരം 6 മണിക്ക് ആരംഭിക്കുമെന്ന് ക്രിക്കറ്റ് അയർലൻഡ് വക്താവ് വ്യക്തമാക്കി.
വനിതാ ടി20 ലോകകപ്പില്‍ സെമി ഫൈനലില്‍ സ്ഥാനം ഉറപ്പിക്കാനായി അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയുടെ ഹർമൻപ്രീത് കൗറും സംഘവും ഓസ്ട്രേലിയയെ നേരിടുന്ന നിർണായക ലോകകപ്പ് മത്സരം രാത്രി 7 മണിക്കാണ് ആരംഭിക്കുന്നത്.
ഇരു മത്സരങ്ങളും ഒരേസമയം വരുന്നത് ഒഴിവാക്കാനും ആരാധകർക്ക് രണ്ട് പോരാട്ടങ്ങളും തത്സമയം ആസ്വദിക്കാനുമുള്ള അവസരമൊരുക്കാനുമാണ് ഈ സമയമാറ്റം.
Content highlights:india vs ireland t20 match timings changed for harmanpreet kaur led womens team