വൈഭവിന് പ്രത്യേക ഡ്രസ്സിങ് റൂം; അയർലൻഡ് പരമ്പരയിൽ ടീമംഗങ്ങൾക്കൊപ്പം താമസിക്കാനാവില്ല; കാരണമിത്!

മുതിർന്ന താരങ്ങൾക്കൊപ്പം ഐ പി എല്ലിലും പുറത്ത് മറ്റ് ടൂർണമെന്റുകളിലും കളിച്ചിരുന്നുവെങ്കിലും 15 കാരന് ഇതാദ്യ അനുഭവമാണ്

വൈഭവ് സൂര്യവംശിയ്ക്ക് അയർലാൻഡ് പരമ്പരയിൽ പ്രത്യേക ഡ്രസിങ് റൂം. ഇംഗ്ലീഷ് ക്രിക്കറ്റ് നിയമമാണ് മറ്റ് സഹതാരങ്ങൾക്കൊപ്പം താമസിക്കുന്നതിന് വിലങ്ങുതടിയായത്. ഇംഗ്ലീഷ് ക്രിക്കറ്റ് നിയമം പ്രകാരം 16 വയസ്സിൽ താഴെയുള്ള താരങ്ങൾക്ക് പ്രത്യേക ഡ്രസിങ് റൂമാണ് അനുവദിക്കുക.

മുതിർന്ന താരങ്ങൾക്കൊപ്പം ഐ പി എല്ലിലും പുറത്ത് മറ്റ് ടൂർണമെന്റുകളിലും കളിച്ചിരുന്നുവെങ്കിലും 15 കാരന് ഇതാദ്യ അനുഭവമാണ്. അതേ സമയം സഹതാരങ്ങൾക്കൊപ്പമുള്ള മറ്റ് യാത്രകൾക്ക് നിയന്ത്രണമില്ല.

ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും ആവേശമുണർത്തുന്ന യുവപ്രതിഭകളിൽ ഒരാളായി സ്വയം അടയാളപ്പെടുത്തിയ ഒരു മികച്ച വർഷത്തിന് ശേഷമാണ് വൈഭവ് സൂര്യവംശിയുടെ ഈ ടീം സെലക്ഷൻ. ശ്രീലങ്ക എ ടീമിനെതിരായ ട്രൈ-സീരീസ് ഫൈനലിൽ ഇന്ത്യ എ ടീമിനായി നട

ഫൈനലിൽ വെറും 29 പന്തുകളിൽ നിന്ന് 94 റൺസാണ് ഈ ഇടങ്കയ്യൻ ബാറ്റർ അടിച്ചുകൂട്ടിയത്. കൂടാതെ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ അർധസെഞ്ച്വറി എന്ന ചരിത്ര റെക്കോർഡും വൈഭവ് സ്വന്തമാക്കി-വെറും 11 പന്തുകളിലായിരുന്നു ആ നേട്ടം. കഴിഞ്ഞ ഐ പി എല്ലിൽ ഓറഞ്ച് ക്യാപ്പും മികച്ച താരത്തിനുള്ള അവാർഡുമെല്ലാം സ്വന്തമാക്കിയത് വൈഭവായിരുന്നു.

Content highlights: vaibhav suryavanshi separate dressing room ireland tour, reason

To advertise here,contact us