ശമ്പളം 27 കോടിയിൽ നിന്ന് 15 കോടിയായി കുറച്ചു; വമ്പൻ ട്രേഡിങിന് വേദിയായി ഐപിഎൽ

ഋഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസിൽ എത്തിയപ്പോൾ അതിന് പകരമായി ഡൽഹിയുടെ മുൻനിര സ്പിന്നറായ കുൽദീപ് യാദവിനെ ലഖ്‌നൗവിലേക്കും എത്തിച്ചു

ലഖ്‌നൗ സൂപ്പർ ജയ്ന്റ്സ് നായകനായിരുന്ന ഋഷഭ് പന്ത് ഇനി മുതൽ അണിയുക തന്റെ പഴയ ടീമായ ഡൽഹി ക്യാപിറ്റൽസിന്റെ ജേഴ്‌സി. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ വമ്പൻ ട്രെന്ഡിങ്ങിന് ഒടുവിലാൻ ഈ താരകൈമാറ്റം നടന്നിരിക്കുന്നത്. ഋഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസിൽ എത്തിയപ്പോൾ അതിന് പകരമായി ഡൽഹിയുടെ മുൻനിര സ്പിന്നറായ കുൽദീപ് യാദവിനെ ലഖ്‌നൗവിലേക്കും എത്തിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗ് ഗവേണിങ് കൗൺസിൽ വാർത്താക്കുറിപ്പിലൂടെയായിരുന്നു ഈ താരകൈമാറ്റത്തിന്റെ വാർത്ത പുറത്തുവിട്ടത്.

ലഖ്‌നൗ സൂപ്പർ ജയ്ന്റ്സിൽ നിന്ന് ഡൽഹിയിലേക്ക് എത്തുമ്പോൾ ഋഷഭ് പന്തിന് തന്റെ ശമ്പളത്തിൽ ഭീമമായ തുകയാണ് കുറവ് വന്നിരിക്കുന്നത്. എൽഎസ്ജിയിൽ 27 കൂടിയായിരുന്നു പന്തിന് ലഭിച്ചിരുന്നതെങ്കിൽ, ഡിസിയിലേക്ക് എത്തുമ്പോൾ 12 കോടി കുറഞ്ഞ് 15 കോടി മാത്രമാകും ശമ്പളമായി ലഭിക്കുക.

അതേസമയം, കുൽദീപ് യാദവ് 13.50 കോടി രൂപയുടെ കരാറിലാണ് കുൽദീപ് യാദവ് എൽഎസ്ജിയിൽ എത്തുന്നത്. 13.25 കോടി രൂപയായിരുന്നു കുൽദീപിന്റെ ഡൽഹി ക്യാപിറ്റൽസിലെ പ്രതിഫലം. 2022 സീസണിന് മുന്നോടിയായി ഡൽഹിയിലെത്തിയ കുൽദീപ് 65 മത്സരങ്ങളിൽ നിന്നായി 72 വിക്കറ്റുകളാണ്‌ പോക്കറ്റിൽ ആക്കിയിട്ടുള്ളത്.

Content highlight: IPL blockbuster trade Rishabh Pant returns to Delhi Capitals with huge salary cut

To advertise here,contact us