ഇന്ത്യൻ ക്രിക്കറ്റിലെ അത്ഭുത ബാലൻ വൈഭവ് സൂര്യവംശിയെ വാനോളം പ്രശംസിച്ച് പാകിസ്താൻ മുൻ പേസ് ഇതിഹാസം ശുഐബ് അക്തർ.
ലിസ്റ്റ് എ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറി എന്ന റെക്കോർഡ് തകർത്തത്തിന് പിന്നാലെയാണ് അക്തറിന്റെ പ്രതികരണം.
വൈഭവ് സൂര്യവംശിയെ ലോകത്തിലെ എട്ടാം അത്ഭുതമെന്നാണ് അക്തർ വിശേഷിപ്പിച്ചത്. വൈഭവ് സൂര്യവംശി ലോകത്തിലെ എട്ടാം അത്ഭുതമാണ്. ഞാൻ സച്ചിൻ ടെണ്ടുൽക്കർ കളിക്കുന്നത് കണ്ടിട്ടുണ്ട്, വിരാട് കോഹ്ലി കളിക്കുന്നതും കണ്ടിട്ടുണ്ട്. എന്നാൽ വൈഭവ് മറ്റൊരു തലത്തിലുള്ള കളിക്കാരനാണ്.
വെറും അഞ്ച് ഓവർ കൊണ്ട് ഒറ്റയ്ക്ക് ഒരു മത്സരത്തെ മാറ്റിമറിക്കാൻ അവന് സാധിക്കും. വെറും 15 വയസ്സ് മാത്രം പ്രായമുള്ള ഒരാൾക്ക് ഇങ്ങനെയൊക്കെ ബാറ്റ് ചെയ്യാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഭാവിയിൽ ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ താരമായി മാറാൻ പോകുന്ന ആളാണ് വൈഭവ്, എല്ലാ റെക്കോർഡുകളും തകർക്കാനുള്ള ശേഷി അവനുണ്ട്, അക്തർ കൂട്ടിച്ചേർത്തു.
മത്സരത്തിൽ സെഞ്ചുറിക്ക് തൊട്ടരികിൽ വെച്ചാണ് വൈഭവ് പുറത്തായത്. വെറും 29 പന്തിൽ നിന്ന് 10 സിക്സറുകളും 8 ഫോറുകളുമടക്കം 94 റൺസാണ് താരം അടിച്ചുകൂട്ടിയത്. 324.14 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്. ടൂർണമെന്റിലുടനീളം വലിയ സ്കോറുകൾ കണ്ടെത്താൻ ബുദ്ധിമുട്ടിയെങ്കിലും, ഏറ്റവും പ്രധാനപ്പെട്ട കലാശപ്പോരാട്ടത്തിൽ തന്നെ തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സ് പുറത്തെടുക്കാൻ ബിഹാർ സ്വദേശിയായ ഈ യുവതാരത്തിന് സാധിച്ചു.
Content highlight: shoaib-akhtar-praises-vaibhav-suryavanshi-eighth-wonder-of-world