അടുത്ത മാസം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. അഫ്ഗാനിസ്താനെതിരേയുള്ള ഏകദിന പരമ്പര ടീം തൂത്തുവാരിയതിനു പിന്നാലെയാണ് അടുത്ത ദൗത്യത്തിനുള്ള സംഘത്തെ ബിസിസിഐ പുറത്തുവിട്ടത്. ജൂലൈ 14 മുതല്‍ 19 വരെയാണ് മൂന്നു മല്‍സരങ്ങളുടെ പരമ്പര.
അഫ്ഗാനെതിരേ സമാപിച്ച പരമ്പരയുടെ ഭാഗമായിട്ടുള്ള ചില കാരങ്ങള്‍ തഴയപ്പെട്ടപ്പോള്‍ ചിലര്‍ പുതുതുതായി ടീമിലേക്കു വരികയും ചെയ്തു. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ അഫ്ഗാനെതിരേ അപരാജിത സെഞ്ച്വറി നേടിയിട്ടും യുവ ഓപ്പണര്‍ യശല്വി ജയ്സ്വാള്‍ ഇംഗ്ലീഷ് പര്യടനത്തില്‍ നിന്നും തഴയപ്പെട്ടു.
മലയാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനു ഏകദിനത്തില്‍ ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലെന്നു ഉറപ്പായിരിക്കുകയാണ്. ഈ പരമ്പരയിലും അദ്ദേഹം പരിഗണിക്കപ്പെട്ടില്ല. അഫ്ഗാനെതിരേ വിശ്രമം അനുവദിക്കപ്പെട്ട ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജാണ് പഴയപ്പെട്ട മറ്റൊരു പ്രധാന താരം. വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ടീമിലില്ല. ഇതിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്.
Content highlight: