ഇംഗ്ലണ്ടിനെതിരായുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിച്ചിരുന്നു. ടീമിൽ ഇടം നേടിയ താരങ്ങളെ നോക്കുമ്പോഴും ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുകളും, അവസരം ലഭിച്ച സമയങ്ങളിലെല്ലാം ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടും ടീമിൽ ഇടം നേടാനാകാതെ പോയ പല താരങ്ങളുമുണ്ട്. ഇതുപോലെ അവഗണിക്കപ്പെട്ട കളിക്കാരെ ഉള്‍പ്പെടുത്തി ഒരു ബദല്‍ ഏകദിന ടീം തിരഞ്ഞെടുത്താല്‍ ആരെയൊക്കെ എവിടെയെല്ലാം കളിപ്പിക്കും എന്ന നോക്കാം.
യശസ്വി ജയ്സ്വാളും റുതുരാജ് ഗെയ്ക്വാദുമായിരിക്കും ഇന്ത്യന്‍ ടീമിനായി ഓപ്പണിങില്‍ കളത്തിലെത്തുന്നത്. രണ്ട് പേർക്കും ഇംഗ്ലണ്ട് പര്യടനത്തില്‍ അവസരം ലഭിക്കും എന്ന് പ്രതീക്ഷിച്ചിരുന്നവരായിരുന്നു. എന്നാൽ അജിത് അഗാര്‍ക്കറിന് കീഴിലുള്ള സെലക്ഷന് കമ്മിറ്റി ഇരുവരെയും അവഗണിക്കുകയായിരുന്നു. ഏറ്റവും അവസാനമായി അഫ്ഗാനിസ്താനെതിരേ സമാപിച്ച ഏകദിന പരമ്പരില്‍ ടീമിന്റെ ഭാഗമായിരുന്നു ജയ്സ്വാള്‍. ഇന്ത്യ ഒൻപത് വിക്കറ്റിന്റെ ഗംഭീര വിജയം സ്വന്തമാക്കിയ അവസാന കളിയില്‍ അപരാജിത സെഞ്ച്വറിയും കുറിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇംഗ്ലീഷ് പര്യടനത്തില്‍ ജയ്സ്വാള്‍ പുറത്താക്കപ്പെട്ടത്. ശ്രീലങ്കയില്‍ വച്ച് നടന്ന ത്രിരാഷ്ട്ര ഏകദിന പരമ്പയില്‍ ഇന്ത്യന്‍ എ ടീമിനായി സെഞ്ച്വറിയടക്കം നേടി ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവച്ചിട്ടും ടീമിൽ ഇടം നേടാനാകാത്തതെ പുറത്താക്കപ്പെട്ട താരമാണ്.
ജയ്സ്വാള്‍- റുതുരാജ് ഓപ്പണിങ് ജോടിക്ക് ശേഷം ടീമില്‍ മൂന്ന് മുതല്‍ ആറ് വരെയുള്ളത് സായ് സുദര്ശന്, മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്, രജത് പാട്ടിദാര്‍, തിലക് വര്‍മ എന്നിവരാണ്. സായ് ഇപ്പോള്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ മാത്രമേ ഭാഗമായിട്ടുള്ളൂ. എന്നാല്‍ ഏകദിനത്തില്‍ നേരത്തേ മൂന്നു മല്‍സരങ്ങള്‍ കളിച്ചപ്പോള്‍ രണ്ടിലും ഫിഫ്റ്റി നേടിയ താരം കൂടിയാണ് അദ്ദേഹം. അതേസമയം, സഞ്ജുവാകട്ടെ 2023ല്‍ അവസാനമായി കളിച്ച ഏകദിനത്തില്‍ സെഞ്ച്വറിയോടെ പ്ലെയര്‍ ഓഫ് ദി മാച്ചായിട്ടും പിന്നീടൊരിക്കല്‍ പോലും ഈ ഫോര്‍മാറ്റില്‍ അവസരം ലഭിച്ചിട്ടില്ലാത്ത നിര്‍ഭാഗ്യവാനാണ്. ഏകദിനത്തില്‍ 55ന് മുകളില്‍ ബാറ്റിങ് ശരാശരിയും അദ്ദേഹത്തിനുണ്ട്.
Content highlight: Sanju to lead India 11 who were not part of England tour