2026 ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിച്ച് നാളുകൾക്ക് മാത്രം ഇപ്പുറം വമ്പൻ അഴിച്ചുപണികൾക്ക് ഒരുങ്ങുകയാണ് ടീമുകൾ. മുംബൈ ഇന്ത്യൻസിന്റെ താരങ്ങളായ ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ് എന്നിവർ ടീമിന് പുറത്തേക്ക് പോകും എന്ന വാർത്തകൾ വരുന്നതിനിടയിലാണ് ഇപ്പോൾ ജയ്സ്വാൾ മുംബൈയിലേക്ക് എത്തുന്നു എന്ന റിപ്പോർട്ടും പുറത്ത് വരുന്നത്.
ഹാർദിക്കും സൂര്യകുമാറും പുറത്തേക്ക് പോകുന്ന ഗ്യാപ്പിലാണ് രാജസ്ഥാന് റോയല്‍സിന്റെ ഓപ്പണറായിട്ടുള്ള യശസ്വി ജയ്സ്വാളിനെ മുംബൈ ടീമിലെത്തിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ഈ കൂടുമാറ്റത്തെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ആകെ നിറയുന്നതും.
രോഹിത് ശര്‍മയ്ക്ക് ശേഷം എംഐയെ നയിക്കാന്‍ യശസ്വി ജയ്സ്വാളിനെ ദീര്‍ഘകാലാടിസ്ഥാനത്തിൽ ടീമിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. വരും ആഴ്ചകളില്‍ ഇതുമായി സംബന്ധിച്ച് ടീം മാനേജ്മെന്റ് നിര്‍ണായക അവലോകന യോഗം ചേരാൻ ഇരിക്കുകയാണ്. ഇതില്‍ മുതിര്‍ന്ന താരങ്ങളുടെയും പരിശീലകരുടെയും കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം.
Content highlight: Mumbai Indians consider mega trade deal for Yashasvi Jaiswal