ത്രിരാഷ്ട്ര ഏകദിന പരമ്പര; ശ്രീലങ്ക എ ടീമിനെ തോൽപ്പിച്ച് കിരീടമുയർത്തി ഇന്ത്യ എ ടീം

29 പന്തുകളിൽ നിന്ന് 94 റൺസ് നേടി തിളങ്ങിയ വൈഭവ് സൂര്യവംശിയാണ് ഇന്ത്യയുടെ ജയത്തിൽ നിർണായകമായത്

ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പര കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ എ ടീം. ഇന്ന് നടന്ന കലാശപ്പോരിൽ ശ്രീലങ്ക എ ടീമിനെ 66 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്. ധാംബുള്ളയില്‍ ടോസ് ആനുകൂല്യം ശ്രീലങ്കയ്ക്ക് ഒപ്പമായിരുന്നു. അതുകൊണ്ട് തന്നെ ആദ്യം ബാറ്റ് വീശാനായി കളത്തിലെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സ് അടിച്ചുകൂട്ടി. 29 പന്തുകളിൽ നിന്ന് 94 റൺസ് നേടി തിളങ്ങിയ വൈഭവ് സൂര്യവംശിയാണ് ഇന്ത്യയുടെ ജയത്തിൽ നിർണായകമായത്. വൈഭവിനെ കൂടാതെ ഇന്ത്യയുടെ നായകൻ തിലക് വര്‍മയും കളിയിൽ മികച്ച് നിന്നു. 90 പന്തുകളിൽ നിന്ന് 67 റൺസായിരുന്നു തരാം നേടിയത്.

മറുപടി ബാറ്റിങ്ങിനായി കളത്തിലെത്തിയ ശ്രീലങ്കയ്ക്ക് വിജയലക്ഷ്യം കടക്കാനായിരുന്നില്ല. 47.1 ഓവറില്‍ 311 റണ്‍സിന് എല്ലാവരെയും ഇന്ത്യൻ ബൗളിംഗ് നിര ഇരണിഞ്ഞു വീഴ്ത്തുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി യാഷ് താക്കൂര്‍, വിപ്രജ് നിഗം എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി മത്സരത്തിൽ തിളങ്ങിയപ്പോൾ അനുകൂല്‍ റോയിക്ക് രണ്ട് വിക്കറ്റുകളും വീഴ്ത്തി.

മല്സരത്തില് 94 റൺസ് അടിച്ചെടുക്കുന്നതിനിടെ മറ്റൊരു റെക്കോർഡും വൈഭവ് തന്റെ പേരിൽ കുറിച്ചിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ അർധസെഞ്ചുറി നേട്ടം എന്ന ലോക റെക്കോർഡാണ് സൂര്യവംശി തന്റെ പേരിലാക്കിയത്. താരം ക്രീസിലുണ്ടായിരുന്നപ്പോള്‍ ഒരു ഘട്ടത്തില്‍ ഇന്ത്യയുടെ പ്രൊജക്റ്റഡ് സ്‌കോര്‍ 950 വരെ എത്തിയിരുന്നു.

Content highlight: India win tri-nation series after winning by 66 runs

To advertise here,contact us