അഫ്ഗാനെതിരെ പരമ്പര തൂത്തുവാരി ഇന്ത്യ. ഇന്ന് നടന്ന മൂന്നാം ഏകദിനത്തിൽ 9 വിക്കറ്റിനായിരുന്നു ഇന്ത്യ അഫ്ഗാൻ തകർത്തത്. ഇതോടെ ഇന്ത്യ 3 - 0 ന് പരമ്പര തൂത്തുവാരി. ആദ്യം ബാറ്റ് വീശാനായി കളത്തിലെത്തിയ അഫ്ഗാന് 219 റൺസായിരുന്നു ഇന്ത്യയ്ക്ക് വിജയലക്ഷ്യമായി ഉയർത്തിയത്. 86 പന്തുകളിൽ നിന്ന് 110 റണ്‍സുമായി പുറത്താകാതെ സെഞ്ചുറി നേടിയ ഓപ്പണര്‍ യശസ്വി ജയ്സ്വാളാണ് ഇന്ത്യൻ നിരയുടെ ടോപ് സ്കോററായി മാറിയത്. 69 പന്തില്‍ രോഹിത് ശര്‍മ 79 റൺസും അടിച്ചുകൂട്ടി.
219 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ ഏറെ കരുതലോടെയായിരുന്നു ഇന്ത്യ ബാറ്റ് വീശി തുടങ്ങിയത്. ഇന്ത്യക്കായി മികച്ച അടിത്തറ ഉണ്ടാക്കുന്നതിൽ രോഹിത്തും ജയ്സ്വാളും കരുതലോടെ തന്നെയാണ് മുന്നോട്ട് നീങ്ങിയത്. തുടക്കത്തില്‍ പിച്ചില്‍ നിന്ന് ലഭിച്ച ആനുകൂല്യം മുതലെടുത്ത് അഫ്ഗാന് പേസര്‍മാര്‍ രോഹിത്തിനെ വെള്ളം കുടിപ്പിച്ചിരുന്നു. 69 പന്തില്‍ 79 റൺസ് നേടിയ രോഹിത് കളിയിൽ 3 സിക്സറുകളും 9 ബൗണ്ടറികളും പറത്തിയിരുന്നു.
ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണ മത്സരത്തിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. ഈ ജയത്തോടെ 2025 ജനുവരിക്ക് ശേഷം ആദ്യമായാണ് ഇന്ത്യ ഒരു ഏകദിന പരമ്പര തൂത്തുവാരുന്നത്. 2025ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഇന്ത്യ അവസാനമായി ഒരു ഏകദിന പരമ്പര വൈറ്റ് വാഷ് ചെയ്തത്.
Content highlight: India clean sweep series Rohit Sharma brilliant knock