തന്റെ പേരിൽ പുത്തൻ റെക്കോർഡ് കുറിച്ച് ഇന്ത്യന്‍ നായകൻ ശുഭ്മാന്‍ ഗിൽ. ഏകദിനത്തില്‍ അതിവേഗം 3000 റണ്‍സ് തികക്കുന്ന ഇന്ത്യക്കാരന് എന്ന റെക്കോര്‍ഡ് ആണ് ഗില്‍ ഇന്ന് സ്വന്തമാക്കിയത്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ താരം 110 പന്തില്‍ നിന്ന് 154 റണ്‍സ് നേടിയതോടെയാണ് ഈ റെക്കോർഡ് കുറിച്ചത്.
62 ഇന്നിങ്സുകളില്‍ നിന്നായിരുന്നു ഗില്‍ 3000 റണ്‍സ് തികച്ചുകൊണ്ട് ഗിൽ പുത്തൻ റെക്കോർഡ് തന്റെ പേരിൽ കുറിച്ചത്. ഈ നേട്ടത്തോടെ 72 ഇന്നിങ്സുകളില്‍ നിന്ന് ശ്രേയസ് അയ്യരും ശിഖര്‍ ധവാനും നേടിയ 3000 റണ്‍സ് എന്ന റെക്കോർഡാണ് പഴങ്കഥയായത്. അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ 49.5 ഓവറില്‍ 402 റണ്‍സ് എന്ന കൂറ്റന്‍ സ്കോര്‍ ആണ് ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ കണ്ടെത്തിയത്. 110 പന്തില്‍ നിന്ന് 154 റണ്‍സ് നേടിയ ഗില്ലും 79 പന്തില്‍ 125 റണ്‍സ് നേടിയ ഇഷാന് കിഷനുമാണ് ഇന്ത്യയുടെ സ്കോര്‍ 400 കടത്തുന്നതിൽ നിർണായകമായത്.
ഒരുഘട്ടത്തില്‍ ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്കോറിലേക്ക് ടീം കുതിക്കുമെന്ന് തോന്നിപ്പിച്ചു. എങ്കിലും ഇരുവരും പുറത്തായത്തിന് പിന്നാലെ തുടർച്ചയായി തന്നെ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ നേടിയ 418 റണ്‍സ് ആണ് നിലവിലുള്ള റെക്കോര്‍ഡ്.
Content highlight: Shubman Gill scripts history with 3000 ODI runs record