വൈഭവിന്റെ വെടിക്കെട്ടില്ല; ത്രിരാഷ്ട്ര പരമ്പരയിലെ ശ്രീലങ്കയ്ക്കെതിരെയുള്ള പോരിൽ നേരത്തെ മടക്കം

കൗമാര താരം വൈഭവ് സൂര്യവംശി മൂന്ന് ഫോറും ഒരു സിക്സും പറത്തി 14 പന്തില്‍ 21 റണ്‍സെടുത്തെങ്കിലും നാലാം ഓവറില്‍ വീണു.

ത്രിരാഷ്ട്ര പരമ്പരയില്‍ ശ്രീലങ്ക എക്കെതിരെ ടോസ് നഷ്ടമായി ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് മോശം തുടക്കം. കൗമാര താരം വൈഭവ് സൂര്യവംശി മൂന്ന് ഫോറും ഒരു സിക്സും പറത്തി 14 പന്തില്‍ 21 റണ്‍സെടുത്തെങ്കിലും നാലാം ഓവറില്‍ വീണു. വൈഭവിന് പിന്നാലെ ഏഴാം ഓവറില്‍ പ്രഭ്‌സിമ്രാന്‍ സിംഗ് കൂടി(11) പുറത്തായത് ഇന്ത്യക്ക് ഇരട്ടപ്രഹരമായി.

ശ്രീലങ്ക എക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ എ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 15 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സെന്ന നിലയിലാണ്. 31 റണ്‍സോടെ റുതുരാജ് ഗെയ്ക്‌വാദും 19 റണ്‍സോടെ ക്യാപ്റ്റൻ തിലക് വര്‍മയുമാണ് ക്രീസില്‍.

അഫ്ഗാനിസ്ഥാനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ശ്രീലങ്കക്കെതിരെ ഇറങ്ങിയത്. യാഷ് താക്കൂറും അനുകൂല്‍ റോയിയും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇന്ത്യ എക്ക് ഫൈനല്‍ ഉറപ്പിക്കണമെങ്കില്‍ ഇന്ന് ശ്രീലങ്കക്കെതിരെ വിജയം അനിവാര്യമാണ്. വെള്ളിയാഴ്ച അഫ്ഗാനിസ്ഥാന്‍ എക്കെതിരെ ഒരു മത്സരം കൂടി ഇന്ത്യക്ക് ഇനി ബാക്കിയുണ്ട്.

content highlights:vaibhav-suryavanshi-early-dismissal-india-vs-sri-lanka-tri-series-2026

To advertise here,contact us