പാക് ക്യാപ്റ്റന് കൈ കൊടുക്കാതെ ഹർമൻ; വീണ്ടും പുകഞ്ഞ് ഹസ്തദാന വിവാദം

വനിതാ ടി20 ലോകകപ്പിലും ഹസ്തദാന വിഷയത്തിൽ നയം തുടർന്ന് ഇന്ത്യ.

വനിതാ ടി20 ലോകകപ്പിലും ഹസ്തദാന വിഷയത്തിൽ നയം തുടർന്ന് ഇന്ത്യ. ടോസ് സമയത്ത് പാക് ക്യാപ്റ്റന്‍ ഫാത്തിമ സനയ്ക്ക് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ കൈ കൊടുത്തില്ല.

ടോസ് നേടിയ ശേഷം ഹര്‍മന്‍പ്രീത്, സനയെ അവഗണിച്ച് നേരെ സംസാരിക്കാന്‍ പോവുകയായിരുന്നു. ഇന്റര്‍വ്യൂ കഴിഞ്ഞയുടന്‍ താരം മൈതാനത്തുനിന്ന് മടങ്ങുകയും ചെയ്തു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമുകള്‍ ഈ നയം ആദ്യമായി പൊതുശ്രദ്ധയില്‍ കൊണ്ടുവന്നത് 2025 പുരുഷ ഏഷ്യാ കപ്പ് സമയത്തായിരുന്നു. അതിനുശേഷം റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പ്, അണ്ടര്‍-19 ഏഷ്യാ കപ്പ്, അണ്ടര്‍-19 ലോകകപ്പ് എന്നിവയുള്‍പ്പെടെ വിവിധ പ്രായപരിധിയിലുള്ള ടൂര്‍ണമെന്റുകളിലും ഇന്ത്യന്‍ ടീമുകള്‍ പാകിസ്താന്‍ കളിക്കാര്‍ക്ക് കൈ കൊടുക്കുന്നത് ഒഴിവാക്കിയിരുന്നു.

കഴിഞ് വര്‍ഷത്തെ വനിതാ ലോകകപ്പിലും ഹര്‍മന്‍പ്രീത് കൗറും ഫാത്തിമ സനയും തമ്മില്‍ മത്സരം കഴിഞ്ഞുള്ള കൈ കൊടുക്കല്‍ ഉണ്ടായിരുന്നില്ല.

മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ ഈ നയത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ ഹര്‍മന്‍പ്രീത് തയ്യാറായിരുന്നില്ല. പുറത്തുനിന്നുള്ള ചര്‍ച്ചകളേക്കാള്‍ ടീമിന്റെ ശ്രദ്ധ പൂര്‍ണ്ണമായും മത്സരത്തിലാണെന്നായിരുന്നു ക്യാപ്റ്റന്റെ മറുപടി. മത്സരത്തിൽ ഇന്ത്യ മിന്നും ജയം നേടി.

content highlights: harmanpreet kaur handshake controversy with pakistan captain

To advertise here,contact us