ചരിത്രം വഴിമാറും ചിലർ വരുമ്പോൾ!; ഇന്ത്യയെ ഏറ്റവും കൂടുതൽ നയിച്ച ക്യാപ്റ്റനായി ഹർമൻ

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരമായ മിതാലി രാജിന്റെ ദീര്‍ഘകാലത്തെ റെക്കോര്‍ഡാണ് ഹര്‍മന്‍പ്രീത് മറികടന്നത്.

വനിതാ ടി20 ലോകകപ്പിലെ ഇന്ത്യ-പാക് പ്പോരാട്ടത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളിലുമായി (ടെസ്റ്റ്, ഏകദിനം, ടി20) ഇന്ത്യയെ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ നയിച്ച വനിതാ ക്യാപ്റ്റന്‍ എന്ന ചരിത്ര റെക്കോര്‍ഡാണ് ഹര്‍മന്‍പ്രീത് സ്വന്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരമായ മിതാലി രാജിന്റെ ദീര്‍ഘകാലത്തെ റെക്കോര്‍ഡാണ് ഹര്‍മന്‍പ്രീത് മറികടന്നത്.

ഇന്ത്യയെ ആകെ 156 അന്താരാഷ്ട്ര മത്സരങ്ങളില്‍ നയിച്ച മിതാലി രാജിന്റെ റെക്കോര്‍ഡാണ് ഹര്‍മന്‍പ്രീത് കൗര്‍ ഈ മത്സരത്തോടെ (157ാം മത്സരം) മറികടന്നത്.

ഈ വിജയത്തോടെ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റന്മാരുടെ പട്ടികയിലും ഹര്‍മന്‍പ്രീത് തന്റെ സ്ഥാനം കൂടുതല്‍ ശക്തമാക്കി.

content highlights:harmanpreet kaur becomes most capped indian captain breaks mithali raj record

To advertise here,contact us