ആരാധകർക്ക് നിരാശ; നെയ്മർ പുറത്ത്; മൊറൊക്കെയ്‌ക്കെതിരെ കളിക്കില്ലെന്ന് ആഞ്ചലോട്ടി

പരിക്കിൽ നിന്ന് പൂർണമായും മോചിതനായിട്ടില്ലാത്തതിനാൽ താരം കളിക്കില്ലെന്ന് കോച്ച് കാർലോ ആഞ്ചലോട്ടി പറഞ്ഞു.

ലോകകപ്പ് ഫുട്ബോൾ 2026 ലെ ആദ്യ മത്സരത്തിൽ ബ്രസീലിനെതിരെ സൂപ്പർ താരം നെയ്മർ കളിക്കില്ല. പരിക്കിൽ നിന്ന് പൂർണമായും മോചിതനായിട്ടില്ലാത്തതിനാൽ താരം കളിക്കില്ലെന്ന് കോച്ച് കാർലോ ആഞ്ചലോട്ടി പറഞ്ഞു.

നെയ്മറിന് ഗ്രൂപ്പ് മത്സരങ്ങൾ മുഴുവനായും നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്. ഞായറാഴ്ച പുലർച്ചെ 3.30-നാണ് ലോകകപ്പിലെ ബ്രസീൽ-മൊറോക്കോ മത്സരം.

നെയ്മറിന്റെ അസാന്നിധ്യത്തിൽ ഫ്ലെമെങ്കോ താരം ലൂക്കാസ് പഖ്വെറ്റയായിരിക്കും മധ്യനിരയിൽ കളി നിയന്ത്രിക്കുന്ന റോൾ ഏറ്റെടുക്കുക. ഈജിപിതിനെതിരായ മത്സരത്തിൽ ഇറങ്ങിയ ഇലവനിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയില്ലെന്നാണ് റിപ്പോർട്ട്.

content highlights: neymar-jr-out-of-brazil-vs-morocco-world-cup-match-ancelotti-confirmed

To advertise here,contact us