ക്ലബ് അടച്ചു പൂട്ടാൻ പോകുകയാണെന്ന സൂചന നൽകി കേരള ബ്ലാസ്റ്റേഴ്സ്. നിലവിലെ സാഹചര്യത്തിൽ മുന്നോട്ട് പോകാൻ ആകില്ലെന്നും അനിശ്ചിതത്വങ്ങളുടെ ലീഗിൽ തുടരുക എളുപ്പമല്ലെന്നും സാമ്പത്തിക പ്രതിസന്ധിയും വെല്ലുവിളിയാണെന്നും ബ്ലാസ്റ്റേഴ്സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
എഐഎഫ്എഫ് നിർദേശങ്ങൾ വരുത്തുന്നത് നഷ്ടം മാത്രമാണെന്നും കേരള ബ്ലാസ്റ്റേഴ്സ് പ്രസ്താവനയില്‍ പറയുന്നു. നേരത്തെ ക്ലബ് അടച്ചുപൂട്ടുകയെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ക്ലബ് ലൈസൻസും കെ ബി എഫ് സിക്ക് നഷ്ടമായിരുന്നു.
ഈ സീസണിൽ പതിമൂന്ന് മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്.
content highlights:financial-crisis-kerala-blasters-considering-closure-isl-future-uncertain-malayalam-news