ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സടിക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ഇനി വൈഭവ് സൂര്യവംശിക്ക് സ്വന്തം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലാണ് കൗമാര താരം ഈ റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. 2024 സീസണില്‍ അഭിഷേക് ശര്‍മ നേടിയ 42 സിക്സറുകളുടെ റെക്കോഡാണ് വൈഭവ് തകര്‍ത്തത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലാണ് റെക്കോഡ് നേട്ടം സ്വന്തം പേരിലാക്കിയത്. മത്സരത്തില്‍ മൂന്ന് സിക്സ് ഉള്‍പ്പടെ 43 സിക്സറുകളാണ് വൈഭവ് ഇതുവരെ നേടിയത്. 43 ബൗണ്ടറികളും താരം ഈ സീസണില്‍ നേടിയിട്ടുണ്ട്. സീസണില്‍ മികച്ച ഫോമിലാണ് താരം ബാറ്റുവീശുന്നത്.
2025ല്‍ 39 സിക്സറുകള്‍ നേടിയ ശ്രേയസ് അയ്യരാണ് മൂന്നാം സ്ഥാനത്ത്. 2016, 2024 സീസണുകളില്‍ 38 സിക്സ് വീതം നേടിയ വിരാട് കോഹ്ലിയാണ് ആദ്യ അഞ്ചിലുള്ള മറ്റൊരു താരം. കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ ടി20 നായകന് സൂര്യകുമാര്‍ യാദവും 38 സിക്സ് അടിച്ചിരുന്നു. എന്നാല്‍ ഒരു സീസണില്‍ ഏറ്റവുമധികം സിക്സറടിച്ച താരമെന്ന റെക്കോഡ് വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയിലിന്റെ പേരിലാണ്. 2012ല്‍ 59 സിക്സറുകളാണ് താരം നേടിയത്. ആേ്രന്ദ റസ്സല്‍ 2019ല്‍ നേടിയ 52 സിക്സറുകളും ക്രിസ് ഗെയില്‍ തന്നെ 2013 ല്‍ നേടിയ 51 സിക്സറുകളും പട്ടികയിലുണ്ട്. നാലാം സ്ഥാനത്ത് ജോസ് ബട്ലറാണ്. 2022 ല്‍ നേടിയ 45 സിക്സറുകള്‍.
അഞ്ചാമത് വീണ്ടും ഗെയില്‍ തന്നെ. 2011ല്‍ നേടിയ 44 സിക്സറുകള്‍. ഇതിനുപിന്നിലേക്കു കൂടി വൈഭവ് സൂര്യവംശി എത്തിയിരുക്കുന്നു എന്നതും പ്രധാനമാണ്.
content highlights: Even the sixes record belongs to the wonder kid! Vaibhav Suryavanshi scripts history in IPL