ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു-പഞ്ചാബ് കിങ്സ് മത്സരത്തില്‍ ടോസ് ഭാഗ്യം പഞ്ചാബ് കിങ്സിനൊപ്പം. ടോസ് നേടി പഞ്ചാബ് ബൗളിങ് തിരഞ്ഞെടുത്തു. തുടര്‍ച്ചയായ അഞ്ചുമത്സരം തോറ്റ പഞ്ചാബിന് ഇന്നത്തെ മത്സരത്തില്‍ ജയിക്കേണ്ടത് അനിവാര്യമാണ്.
ധരംശാലയിലാണ് മത്സരം. വിരാട് കോഹ്ലി, ജേക്കബ് ബെതല്‍, ദേവ്ദത്ത് പടിക്കല്‍, ജിതേഷ് ശര്‍മ, വെങ്കിടേഷ് അയ്യര്‍ തുടങ്ങിയവരിലാണ് ആര്‍സിബിയുടെ ബാറ്റിങ് പ്രതീക്ഷ. ഭുവനേശ്വര്‍ കുമാറും ജോഷ് ഹേസല്‍വുഡും ബൗളിങ്ങില്‍ നിര്‍ണായകമാകും. രജദ് പാട്ടിദാറുടെ അഭാവത്തില്‍ ജിതേഷ് ശര്‍മയാണ് ആര്‍സിബിയുടെ നായകന്. ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്സിയിലെത്തുന്ന പഞ്ചാബിന് പ്രഭ്മിസ്രാന് സിങ്, പ്രായന്ഷ് ആര്യ, കൂപ്പര്‍ കോണൊലി എന്നിവരിലാണ് ബാറ്റിങ് പ്രതീക്ഷ. അര്‍ഷ്ദീപ് സിങ്, ലോക്കി ഫെര്ഗൂസന് തുടങ്ങിയവര്‍ ബൗളിങ്ങില്‍ തിളങ്ങുമെന്നും പ്രതീക്ഷയിലാണ് പഞ്ചാബ്.
ജയിച്ചാല്‍ ആര്‍സിബിക്ക് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താം. തോല്‍വി പഞ്ചാബിന് പ്ലേ ഓഫ് സാധ്യത കുറയ്ക്കും.
content highlights: Punjab Kings win the toss against RCB and elect to bowl