എറിഞ്ഞ 16 പന്തിൽ 8 സിക്സർ; കാംബോജ് മറക്കാനാഗ്രഹിക്കുന്ന ദിവസം

ഐപിഎല്‍ ചരിത്രത്തിലാദ്യമായി തുടര്‍ച്ചയായ ഓവറുകളില്‍ നാല് വീതം സിക്സുകള്‍ വഴങ്ങുന്ന ആദ്യ ബൗളറെന്ന നാണക്കേടിന്‍റെ റെക്കോര്‍ഡാണ് ഇതിൽ ആദ്യത്തേത്

ചെന്നൈ സൂപ്പർ കിങ്സിന്റെ ഈ ഐപിഎല്‍ സീസണിൽ ഭേദപ്പെട്ട ബൗളിങ് പുറത്തെടുത്ത താരമാണ് അൻഷുൽ കാംബോജ്. എന്നാൽ ലഖ്നൗ സൂപ്പർ ജയന്റിസിനെതിരായ പോരാട്ടം പക്ഷേ താരത്തിനു ഒരു ദുഃസ്വപ്നം പോലെയായി മാറി.

നാണക്കേടിന്റെ നിരവധി റെക്കോർഡുകളിലേക്കാണ് താരം എടുത്തറിയപ്പെട്ടത് . 16 പന്തുകൾ മാത്രം എറിഞ്ഞ് എത്തപ്പെട്ടത്. സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ബൗളറാണ് കാംബോജ്. 12 മത്സരങ്ങളില്‍ നിന്നു 19 വിക്കറ്റെടുത്ത താരം വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തുമുണ്ട്. പക്ഷേ ഈ കണക്കൊന്നും കഴിഞ്ഞ ദിവസം തുണയായില്ല.

ഐപിഎല്‍ ചരിത്രത്തിലാദ്യമായി തുടര്‍ച്ചയായ ഓവറുകളില്‍ നാല് വീതം സിക്സുകള്‍ വഴങ്ങുന്ന ആദ്യ ബൗളറെന്ന നാണക്കേടിന്‍റെ റെക്കോര്‍ഡാണ് ഇതിൽ ആദ്യത്തേത്. കാംബോജിന്‍റെ രണ്ടാം ഓവറില്‍ മിച്ചല്‍ മാര്‍ഷും മൂന്നാം ഓവറില്‍ നിക്കോളാസ് പൂരാനുമാണ് തുടര്‍ച്ചയായി നാല് സിക്സുകള്‍ പറത്തിയത്.

ഐപിഎൽ ചരിത്രത്തില്‍ ഒരു ഇങ്സില്‍ 8 സിക്സറുകൾ വഴങ്ങുന്ന രണ്ടാമത്തെ മാത്രം ബൗളറെന്ന നാണക്കേടും കാംബോജിന്‍റെ തലയിലായി. ഗുജറാത്ത് ടൈറ്റന്‍സ് താരമായിരുന്ന യഷ് ദയാലാണ് ഈ നാണക്കേട് പേറിയ ആദ്യ ബൗളര്‍. 2023 ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലായിരുന്നു ദയാലിന്റെ ഈ മോശം പ്രകടനം.

ലഖ്നൗവിനെതിരെ വെറും 2.4 ഓവർ മാത്രമാണ് കാംബോജ് ബൗൾ ചെയ്തത്. വിക്കറ്റൊന്നും നേടിയില്ല എന്നതു മാത്രമല്ല വഴങ്ങിയത് 63 റൺസാണ്. ചുരുക്കത്തിൽ കാംബോജ് എറിഞ്ഞ 16 പന്തിൽ 8ഉം സിക്സർ പറന്നു. ഫോറും കൂടി കണക്കാക്കിയാൽ 16ൽ 11 പന്തും ബൗണ്ടറിയിലേക്ക് പാഞ്ഞു.

ഐപിഎൽ ചരിത്രത്തിൽ മൂന്നോ അതിൽ കുറവോ ഓവറുകൾ എറിഞ്ഞ് 60 അതിനു മുകളിൽ റൺസ് വഴങ്ങുന്ന രണ്ടാമത്തെ മാത്രം ബൗളറാണ് കംബോജ്. 2025ൽ ആർസിബിക്കെതിരെ 3 ഓവറിൽ 65 റൺസ് വഴങ്ങിയ ഖലീൽ അഹമ്മദാണ് ഈ പട്ടികയിൽ ഒന്നാമത്.

content highlights: ipl-2026-anshul-kamboj-most-expensive-spell, kamboj-8-sixes-16-balls-ipl,

To advertise here,contact us