മെഴ്സിഡസ് - ബെന്‍സ് മുതൽ റേഞ്ച് റോവര്‍ വരെ!! സഞ്ജുവിന്റെ ആഡംബര കാർ കളക്ഷൻ

ക്രിക്കറ്റിനോടുള്ള പ്രിയം പോലെ തന്നെ താരം തന്റെ വ്യക്തിജീവിതത്തില്‍ കൂടെ കൂട്ടിയ ഒന്നാണ് വാഹനങ്ങളോടുള്ള പ്രിയവും. മെഴ്സിഡസ് - ബെന്‍സ് മുതൽ റേഞ്ച് റോവര്‍ വരെ ആഡംബര കാറുകളുടെ വലിയൊരു കളക്ഷനും അദ്ദേഹത്തിനുണ്ട്

ഇന്ത്യൻ ക്രിക്കറ്റിലെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം തന്റെ കരിയറിലെ സുവര്‍ണ വര്‍ഷമായി മാറുകയാണ് 2026. ഐസിസി പുരുഷ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഹീറോയായി മാറിയിരുന്ന സഞ്ജു സാംസൺ ടൂർണമെന്റിലെ താരമാവുകയും ചെയ്തിരുന്നു. ആദ്യ മത്സരങ്ങളിൽ നിറം മങ്ങിയതിന് ശേഷമായിരുന്നു താരത്തിന്റെ തിരിച്ചുവരവ് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇപ്പോള്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായും താരം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

അതേസമയം, ക്രിക്കറ്റിനോടുള്ള പ്രിയം പോലെ തന്നെ താരം തന്റെ വ്യക്തിജീവിതത്തില്‍ കൂടെ കൂട്ടിയ ഒന്നാണ് വാഹനങ്ങളോടുള്ള പ്രിയവും. മെഴ്സിഡസ് - ബെന്‍സ് മുതൽ റേഞ്ച് റോവര്‍ വരെ ആഡംബര കാറുകളുടെ വലിയൊരു കളക്ഷനും അദ്ദേഹത്തിനുണ്ട്. വാഹനങ്ങളോടൊപ്പം ഒരുപാട് യാത്രകള്‍ പോകാനും ഇഷ്ടമുള്ള വ്യക്തി കൂടിയാണ് സഞ്ജു.

ലെക്‌സസ് ഇഎസ് 300എച്ച്, റേഞ്ച് റോവര്‍ സ്‌പോര്‍ട്ട്, ബിഎംഡബ്ല്യു 5 സീരീസ്, ഓഡി എ 6, മെഴ്സിഡസ്-ബെന്‍സ് സി-ക്ലാസ് എന്നിവയാണ് സഞ്ജുവിന്റെ ഗാരേജിലുള്ള കാറുകൾ. 62.23 ലക്ഷം രൂപയാണ് ലെക്‌സസ് ഇഎസ് 300എച്ച് കാറിന്റെ ഇന്ത്യയിലെ എക്‌സ്-ഷോറൂം വില. 1.38 കോടി മുതല്‍ 2.75 കോടി രൂപ വരെയാണ് റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് കാറിന്റെ വില വരുന്നത്. ബിഎംഡബ്ല്യു 5 സീരീസ് കാറിന്റെ കാര്യത്തിലേക്ക് വരുകയാണെങ്കിൽ 74.80 ലക്ഷം രൂപയാണ് കാറിന്റെ വില. സഞ്ജു സാംസണിന്റെ ഗാരേജ് ഹൈലൈറ്റുകളില്‍ ഒന്ന് കൂടിയാണ് ഈ കാർ. 65 ലക്ഷം മുതല്‍ 72 ലക്ഷം രൂപ വരെയാണ് സഞ്ജുവിന്റെ കളക്ഷണനിലെ മറ്റൊരു കാറായ ഓഡി എ 6 ന്റെ വില. 60 ലക്ഷം മുതല്‍ 66 ലക്ഷം രൂപ വരെ വില വരുന്ന മെഴ്സിഡസ്-ബെന്‍സ് സി-ക്ലാസ് താരത്തിന്റെ കളക്ഷനിലെ മറ്റൊരു കാർ.

Content highlight: Sanju Samson luxury car collection Mercedes to Range Rover

To advertise here,contact us