അംപയറെ തെറി വിളിച്ചു; മുംബൈ ബാറ്റിങ്ങ് കോച്ച് പൊള്ളാര്‍ഡിന് പിഴ ശിക്ഷ

ഫോര്‍ത്ത് അംപയര്‍ക്കെതിരെ അധിക്ഷേപകരമായ പദപ്രയോഗം നടത്തിയതിനു പൊള്ളാര്‍ഡിനു പിഴ ശിക്ഷ ചുമത്തി.

പഞ്ചാബ് കിങ്‌സിനെതിരായ പോരാട്ടത്തിനിടെ മോശം പെരുമാറ്റത്തിൽ മുംബൈ ഇന്ത്യന്‍ ബാറ്റിങ് കോച്ച് കെയ്‌റോണ്‍ പൊള്ളാര്‍ഡിന് ശിക്ഷ. ഫോര്‍ത്ത് അംപയര്‍ക്കെതിരെ അധിക്ഷേപകരമായ പദപ്രയോഗം നടത്തിയതിനു പൊള്ളാര്‍ഡിനു പിഴ ശിക്ഷ ചുമത്തി.

മാച്ച് ഫീസിന്റെ 15 ശതമാനം പൊള്ളാര്‍ഡ് പിഴയൊടുക്കണം. ഒരു ഡിമെറിന്റ് പോയിന്റും താരത്തിനു ശിക്ഷയുണ്ട്. ഐപിഎല്‍ കോഡ് ഓഫ് കണ്ടന്റ് ആര്‍ട്ടിക്കിള്‍ 2.3ന്റെ ലംഘനമാണ് കണ്ടെത്തിയത്.

മുംബൈ ഇന്ത്യന്‍സ് ബാറ്റ് ചെയ്യുന്നതിനിടെ 19ാം ഓവറിലാണ് സംഭവം. കുറ്റം പൊള്ളാര്‍ഡ് സമ്മതിച്ചതോടെയാണ് താരത്തിനു 15 ശതമാനം പിഴ ചുമത്തിയത്.

പഞ്ചാബ് കിങ്സിനെതിരെ ആവേശ ജയമാണ് മുംബൈ ഇന്ത്യൻസ് നേത്യത്. പഞ്ചാബ് കിങ്‌സ് മുന്നോട്ടുവെച്ച 201 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ രണ്ട് പന്തുകൾ ബാക്കി നിൽക്കെ മുംബൈ മറികടന്നു.

സിക്‌സറും ആറ് ഫോറുകളും അടക്കം 75 റൺസാണ് പുറത്താകാതെ നേടിയത്.

content highlights: kieron-pollard-fined-for-abusing-umpire-ipl-2026-mumbai-indians-batting-coach-breached-code-of-conduct

To advertise here,contact us