കാർത്തിക് ശർമ രക്ഷകനായി; LSG ക്കെതിരെ csk യ്ക്ക് ഭേദപ്പെട്ട ടോട്ടൽ

ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് ഭേദപ്പെട്ട ടോട്ടൽ.

ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് ഭേദപ്പെട്ട ടോട്ടൽ. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവർ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടി.

യുവതാരം കാർത്തിക് ശർമയാണ് ചെന്നൈയെ ഈ ടോട്ടലിലേക്ക് നയിച്ചത്. നാലാമനായി ഇറങ്ങിയ താരം 42 പന്തിൽ അഞ്ച് സിക്‌സറും ആറ് ഫോറുകളും അടക്കം 71 റൺസ് നേടി.

ഡെവാൾഡ്‌ ബ്രവിസ് 16 പന്തിൽ 25 റൺസ് നേടി. സഞ്ജു സാംസൺ 20 റൺസ് നേടി.

ശിവം ദുബെ 32 റൺസ് നേടി. ലഖ്‌നൗവിനായി ആകാശ് സിംഗ് മൂന്ന് വിക്കറ്റ് നേടി.

ടോസ് ജയിച്ച ലക്നൗ സൂപ്പര്‍ ജയന്‍റ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ലക്നൗവിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് ചെന്നൈ ഇറങ്ങുന്നത്. പരിക്കേറ്റ് പുറത്താ പേസര്‍ ജാമി ഓവര്‍ടണ് പകരം ഓസീസ് പേസര്‍ സ്പെന്‍സര്‍ ജോണ്‍സണ്‍ ചെന്നൈയുടെ പ്ലേയിംഗ് ഇലവനിലെത്തയപ്പോള്‍ സ്പിന്ന‍ർ അക്കീല്‍ ഹൊസൈന് പകരം ഗുര്‍ജപ്നീത് സിംഗും ചെന്നൈ ടീമിലെത്തി.

ചെന്നൈക്കെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ലക്നൗവും നിര്‍ണായക മാറ്റം വരുത്തി. പേസര്‍ മായങ്ക് യാദവും ആകാശ് മഹാരാജ് സിംഗും ലക്നൗവിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.

content highlights: ipl-2026-lsg-vs-csk-kartik-sharma-brilliant-seventy-one-rescues-chennai-super-kings

To advertise here,contact us