ടോപ് ഓർഡറിനെ കശക്കിയെറിഞ്ഞ് ആകാശ്; LSG ക്കെതിരെ CSK പതറുന്നു

ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് ബാറ്റിങ്ങ് തകർച്ച

ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് ബാറ്റിങ്ങ് തകർച്ച. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് 7.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടമായി.

സഞ്ജു സാംസൺ, ക്യാപ്റ്റൻ റുതുരാജ്, ഉർവിൽ പട്ടേൽ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ ആകാശ് സിങാണ് മൂന്ന് പേരെയും മടക്കിയത്. ഒടുവിൽ വിവരം കിട്ടുമ്പോൾ 76 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ചെന്നൈ.

ടോസ് ജയിച്ച ലക്നൗ സൂപ്പര്‍ ജയന്‍റ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ലക്നൗവിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് ചെന്നൈ ഇറങ്ങുന്നത്. പരിക്കേറ്റ് പുറത്താ പേസര്‍ ജാമി ഓവര്‍ടണ് പകരം ഓസീസ് പേസര്‍ സ്പെന്‍സര്‍ ജോണ്‍സണ്‍ ചെന്നൈയുടെ പ്ലേയിംഗ് ഇലവനിലെത്തയപ്പോള്‍ സ്പിന്ന‍ർ അക്കീല്‍ ഹൊസൈന് പകരം ഗുര്‍ജപ്നീത് സിംഗും ചെന്നൈ ടീമിലെത്തി.

ചെന്നൈക്കെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ലക്നൗവും നിര്‍ണായക മാറ്റം വരുത്തി. പേസര്‍ മായങ്ക് യാദവും ആകാശ് മഹാരാജ് സിംഗും ലക്നൗവിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.

content highlights:ipl-2026-lsg-vs-csk-akash-singh-three-wicket-haul-destroys-chennai-top-order

To advertise here,contact us