സെവാഗിന് ബുംറയോട് എന്താണിത്ര അരിശം; 'ജസ്പ്രീത് ചുംറ' യെന്ന് വിളിച്ചത് പുലിവാലായി

ബുംറയുടെ പേര് പറഞ്ഞപ്പോൾ ജസ്പ്രിത് ചുംറ എന്നാണ് സെവാ​ഗ് ഉച്ചരിച്ചത്.

ചാനൽ ചർച്ചയ്ക്കിടെ പ്രീമിയം പേസർ ജസ്പ്രിത് ബുംറയുടെ പേര് തെറ്റായി പറഞ്ഞ് പുലിവാൽ പിടിച്ച് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാ​ഗ്. ബുംറയുടെ പേര് പറഞ്ഞപ്പോൾ ജസ്പ്രിത് ചുംറ എന്നാണ് സെവാ​ഗ് ഉച്ചരിച്ചത്.

പിന്നാലെ മുൻ ഓപ്പണർക്കെതിരെ ആരാധകർ പ്രതിഷേധവുമായി രം​ഗത്തെത്തി. ഐപിഎല്ലിൽ കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യൻസ്- പഞ്ചാബ് കിങ്സ് പോരാട്ടത്തിനു മുന്നോടിയായി നടന്ന ചർച്ചക്കിടെയാണ് ബുംറയുടെ പേര് ഇതിഹാസ ഓപ്പണർ തെറ്റായി ഉച്ചരിച്ചത്.

നാക്കുപിഴയായി സംഭവിച്ച തെറ്റ് താരം അപ്പോൾ തന്നെ തിരുത്തുന്നുണ്ട്. പക്ഷേ ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചതോടെയാണ് ആരാധകർ വലിയ പ്രതിഷേധം സെവാ​ഗിനെതിരെ ഉയർത്തുന്നത്. മുംബൈ ഇന്ത്യൻസ് ബൗളിങ് നിരയെക്കുറിച്ച് സംസാരിക്കുമ്പോഴാണ് സെവാ​ഗിനു അബദ്ധം പിണഞ്ഞത്.

'സെവാ​ഗിനു ബുംറയോട് ഇത്രയധികം വെറുപ്പ് എന്തിനാണ്' എന്നാണ് ആരാധകർ ചോ​ദിക്കുന്നത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനും ബുംറയ്ക്കും അത്ര സുഖകരമായ സീസണല്ല ഇത്തവണ. തുടർ തോൽവികളുമായി അവരുടെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ച അവസ്ഥയാണ്.

അതിനിടെ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിങിൽ ബുംറ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. 879 പോയിന്റോടെയാണ് ബുംറ തലപ്പത്ത് തുടരുന്നു.

Content highlights: virender sehwag controversial comment on jasprit bumrah fan backlash

To advertise here,contact us