വിരാടിന്റെ അതിരടി; 16 പോയിന്റുമായി RCB തലപ്പത്ത്; KKR ന് തോൽവി

കൊൽക്കത്ത മുന്നോട്ടുവെച്ച 193 റൺസ് വിജയലക്ഷ്യം ആർസിബി അഞ്ച് പന്തുകൾ ബാക്കിനിൽക്കെ ആറ് വിക്കറ്റിന് മറികടന്നു

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരു പോയിന്റ് പട്ടികയിൽ തലപ്പത്ത്. കൊൽക്കത്ത മുന്നോട്ടുവെച്ച 193 റൺസ് വിജയലക്ഷ്യം ആർസിബി അഞ്ച് പന്തുകൾ ബാക്കിനിൽക്കെ ആറ് വിക്കറ്റിന് മറികടന്നു.

സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ അപരാജിത സെഞ്ച്വറിയാണ് ആർസിബിയെ വിജയത്തിലേക്ക് നയിച്ചത്. 60 പന്തിൽ മൂന്ന് സിക്‌സറും 11 ഫോറുകളും അടക്കം 105 റൺസാണ് വിരാട് നേടിയത്. ദേവ്ദത്ത് പടിക്കൽ 27 പന്തിൽ 39 റൺസ് നേടി.

നേരത്തെ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണ് കെ കെ ആർ നേടിയത്. അൻകൃഷ് രഘുവൻഷി 46 പന്തിൽ മൂന്ന് സിക്‌സറും ഏഴ് ഫോറുകളും അടക്കം 71 റൺസ് നേടി. റിങ്കു സിങ് 29 പന്തിൽ 49 റൺസും കാമറൂൺ ഗ്രീൻ 24 പന്തിൽ 32 റൺസും നേടി. അജിങ്ക്യാ രഹാനെ 19 റൺസും ഫിൻ അലൻ 18 റൺസും നേടി.

Content highlights: century for virat kohli; rcb beat kolkata ipl 2026

To advertise here,contact us