ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരം വിരാട് കോഹ്ലിയെക്കുറിച്ച് മോശമായി സംസാരിക്കാൻ ചില മാധ്യമ പ്രവർത്തകർ തനിക്ക് പണം വാഗ്ദാനം ചെയ്തുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജർമൻ മോഡൽ ലിസ് ലാസ്. അടുത്തിടെ ലിസ് ലാസിന്റെ ഒരു ഫോട്ടോയ്ക്ക് കോഹ്ലി ലൈക്ക് ചെയ്തതു വലിയ വാർത്തയായിരുന്നു. പിന്നീട് ഡിസ്ലൈക്ക് ചെയ്തതും വാർത്തയായി.
ലിസ് ലാസിന്റെ ഇൻസ്റ്റഗ്രാമിലെ പോസ്റ്റിലായിരുന്നു കോഹ്ലിയുടെ ലൈക്ക്. സൂപ്പർ താരം ലൈക്ക് ചെയ്തതോടെ ഈ പോസ്റ്റ് വൈറലായും മാറി. 'ചില മാധ്യമപ്രവർത്തകർ കോഹ്ലിയെക്കുറിച്ച് മോശമായ കാര്യങ്ങൾ പറയാൻ എന്നോട് ആവശ്യപ്പെട്ടു. അദ്ദേഹം ചെയ്യാത്ത കാര്യങ്ങൾ ആരോപിക്കാനും എന്നോടു പറഞ്ഞു.
വലിയ തുക വാഗ്ദാനം ചെയ്താണ് ഇങ്ങനെയൊക്കെ ചെയ്യാൻ അവർ ആവശ്യപ്പെട്ടത്. പക്ഷേ ഞാൻ അതെന്തിനു ചെയ്യണം. എനിക്ക് അദ്ദേഹത്തെ വലിയ ഇഷ്ടമാണ്. ആരാധിക്കുന്നു. പണത്തിനോ പ്രശസ്തിക്കോ വേണ്ടി അദ്ദേഹത്തിന്റെ പ്രതിച്ഛായ നശിപ്പിക്കാൻ എനിക്ക് താത്പര്യമില്ല.'
'ഇൻസ്റ്റയിൽ അദ്ദേഹം എന്റെ പോസ്റ്റ് ലൈക്ക് ചെയ്തതു എനിക്കു വലിയ സന്തോഷമുണ്ടാക്കി. അൽപ്പം വികാരാധീനയുമായി. എന്നാൽ അതിത്ര പുകിലാകുമെന്നു ഞാൻ കരുതിയില്ല. നിങ്ങൾ പറയാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ പറയാൻ ചിലർ നിർബന്ധിക്കും. തെറ്റായ കാര്യങ്ങൾ പ്രചിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ എല്ലാ ഓഫറുകളും ഞാൻ നിരസിച്ചു. പണത്തിനു വേണ്ടി അദ്ദേഹത്തെക്കുറിച്ച് ഞാൻ എന്തിനു പറയണമെന്നും ലിസ് കൂട്ടിച്ചേർത്തു.
ontent highlights: German model reveals she was offered money to defame Virat Kohli