ചരിത്രത്തിലാദ്യമായി പാകിസ്താൻ ബംഗ്ലാദേശിൽ ടെസ്റ്റ് മത്സരം തോറ്റു. ധാക്കയിലെ ഷേർ-ഇ-ബംഗ്ല സ്റ്റേഡിയത്തില്‍ ഒന്നാം ടെസ്റ്റിൽ പാകിസ്ഥാനെ 104 റൺസിന് തകർത്താണ് ബംഗ്ലാദേശ് ചരിത്രവിജയം കുറിച്ചത്.
അവസാന ദിനം രണ്ടാം ഇന്നിംഗ്സിൽ 268 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പാകിസ്ഥാൻ 163 റൺസിന് പുറത്തായി.. ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ബംഗ്ലാദേശ് 1-0ന് മുന്നിലെത്തി.
2024 വരെ പാകിസ്താനെതിരെ ഒരു ടെസ്റ്റ് ജയം പോലുമില്ലാതിരുന്ന ബംഗ്ലാദേശ് പാകിസ്താനിൽ നടന്ന പരമ്പരയില്‍ 2-0ന് ജയിച്ചിരുന്നു. പാകിസ്താനെതിരെ ബംഗ്ലാദേശിന്റെ തുടര്‍ച്ചയായ മൂന്നാം ടെസ്റ്റ് ജയമാണിത്.
നേരത്തെ ആദ്യ ഇന്നിംഗ്സില്‍ ബംഗ്ലാദേശ് 413 റണ്‍സെടുത്തപ്പോള്‍ പാകിസ്ഥാന് 386 റണ്‍സെടുത്ത് 27 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയിരുന്നു. ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തപ്പോള്‍ പാകിസ്ഥാന് രണ്ടാം ഇന്നിംഗ്സില്‍ 163 റണ്‍സിന് പുറത്തായി.
Content highlight: bangladesh-vs-pakistan-test-2026-historic-win