മുന്നില്‍നിന്ന് നയിച്ച് ശ്രേയസ്, പ്രിയാന്‍ഷിനും അര്‍ധ സെഞ്ചുറി; പഞ്ചാബിനെതിരെ ഡല്‍ഹിക്ക് ലക്ഷ്യം 211 റൺസ്

ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (59), പ്രിയാന്‍ഷ് ആര്യ (56) എന്നിവരാണ് പഞ്ചാബിനുവേണ്ടി പൊരുതിയത്

പ്രിയാന്‍ഷ് ആര്യയുടെ മികച്ച ഇന്നിങ്‌സില്‍ തുടങ്ങി, പഞ്ചാബ് തങ്ങളുടെ അക്കൗണ്ടില്‍ മികച്ച സ്‌കോറൊരുക്കി അവസാനിപ്പിച്ചത് നായകന്‍ ശ്രേയസ് അയ്യരിലൂടെ. ഇരുവരുടെയും പ്രകടന മികവില്‍ പഞ്ചാബ് കിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു.

പ്രിയാന്‍ഷ് ആര്യ 33 പന്തില്‍ 56 റണ്‍സെടുത്തു. ആറുസിക്‌സും രണ്ടുഫോറും അകമ്പടിയായി. ശ്രേയസ് അയ്യര്‍ 36 പന്തില്‍ മൂന്ന് സിക്‌സും അഞ്ചുഫോറും ഉള്‍പ്പടെ 59 റണ്‍സിലെത്തി. പ്രഭ്‌സിമ്രാന്‍ സിങ് (18), കൂപ്പര്‍ കോണൊലി (38) എന്നിവരും പൊരുതി. മാര്‍ക്കസ് സ്റ്റോയ്‌നിസും (ഒന്ന്) ശശാങ്ക് സിങ്ങും (പൂജ്യം) വേഗം മടങ്ങി.

സൂര്യന്‍ഷ് ഷെഡ്‌ഗെ (21) പുറത്താകാതെ നിന്നു. മിച്ചല്‍ സ്റ്റാര്‍ക്കും മാധവ് തിവാരിയും രണ്ടുവിക്കറ്റ് നേടി. മുകേഷ് കുമാര്‍ ഒരുവിക്കറ്റെടുത്തു.

content highlights: Shreyas leads from the front, Priyansh hits a half-century; Delhi sets a target of 211 runs against Punjab

To advertise here,contact us