ഓറഞ്ച് ക്യാപിനായി പോരാട്ടം കൊടുക്കുന്നു; തലപ്പത്ത് നിന്ന് മാറാതെ ക്ലാസൻ; ടോപ് 5 കൈവിട്ട് സഞ്ജു

ഐപിഎൽ സീസണിലെ ടോപ് സ്കോറർക്കുള്ള ഓറഞ്ച് ക്യാപ് പോരാട്ടം കനക്കുന്നു.

ഐപിഎൽ സീസണിലെ ടോപ് സ്കോറർക്കുള്ള ഓറഞ്ച് ക്യാപ് പോരാട്ടം കനക്കുന്നു. സൂപ്പര്‍ സണ്‍‍ഡേ പോരാട്ടങ്ങള്‍ കഴിഞ്ഞപ്പോഴും തൊപ്പി സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ ഹെന്‍റിച്ച് ക്ലാസന്റെ തലയിലാണ്.

11 മത്സരങ്ങളില്‍ നിന്ന് 494 റണ്‍സുമായാണ് ഹെന്‍റിച്ച് ക്ലാസന്‍ സൂപ്പര്‍ സണ്‍ഡേക്ക് ശേഷവും ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 11 മത്സരങ്ങളില്‍ 475 റണ്‍സെടുത്ത ഹൈദരാബാദിന്‍റെ അഭിഷേക് ശര്‍മയാണ് റണ്‍വേട്ടക്കാരില്‍ രണ്ടാമത്.

ഞായറാഴ്ച നടന്ന മത്സരങ്ങളില്‍ ടോപ് ഫൈവിലെത്താൻ അവസരമുണ്ടായിരുന്ന ചെന്നൈയുടെ മലയാളി താരം സഞ്ജു സാംസണ്‍, മുംബൈയുടെ റിയാന്‍ റിക്കിള്‍ടണ്‍, ആര്‍സിബിയുടെ വിരാട് കോഹ്ലി

ലഖ്‌നൗവിന്‍റെ മിച്ചല്‍ മാര്‍ഷ് എന്നിവര്‍ നിരാശപ്പെടുത്തിയതാണ് ക്ലാസന്‍റെ തലയിലെ ഓറഞ്ച് ക്യാപ് ഇളകാതിരിക്കാന്‍ കാരണമായത്.

ലഖ്‌നൗവിനെതിരെ തകര്‍ത്തടിച്ച് തുടങ്ങിയ സഞ്ജു മൂന്ന് ഫോറും രണ്ട് സിക്സും പറത്തി 14 പന്തില്‍ 28 റണ്‍സെടുത്ത് പുറത്തായിരുന്നു. ഇതോടെ റണ്‍വേട്ടക്കാരില്‍ ഹൈദരാബാദിന്‍റെ ഇഷാന്‍ കിഷനെ(409) എട്ടാം സ്ഥാനത്തേക്ക് പിന്തള്ളി സഞ്ജു 430 റണ്‍സുമായി ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു,

440 റണ്‍സുമായി ഗുജറാത്തിന്‍റെ സായ് സുദര്‍ശന്‍ ആറാമതും ഇതേ റണ്‍സുമായി രാജസ്ഥാന്‍റെ വൈഭവ് സൂര്യവംശി അഞ്ചാമതുമുള്ളപ്പോള്‍ ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍(462), ഡല്‍ഹി ക്യാപിറ്റൽസിന്‍റെ കെ എല്‍ രാഹുല്‍(468) എന്നിവരാണ് യഥാക്രമം നാലും മൂന്നും സ്ഥാനത്താണ്.

content highlights:ipl 2026 orange cap race klaasen leads sanju samson out of top 5

To advertise here,contact us