ധാക്ക നാഷനൽ സ്റ്റേഡിയത്തിൽ ബംഗ്ലദേശും പാക്കിസ്ഥാനും തമ്മിൽ നടക്കുന്ന ഒന്നാം ടെസ്റ്റ് മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണത്തിനിടെയുണ്ടായ ഒരു വലിയ അബദ്ധമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.
ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനം പാകിസ്താൻ പ്ലേയിങ് ഇലവനിലുള്ള താരങ്ങളുടെ പേരും അവരുടെ സ്റ്റാറ്റിസ്റ്റിക്സുകളും സ്ക്രീനിൽ പ്രദർശിപ്പിക്കാനാണ് ബ്രോഡ്കാസ്റ്റർമാർ ശ്രമിച്ചത്. എന്നാൽ പാകിസ്താന്റെ പ്ലേയിങ് ഇലവന് പകരം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ പേരുകൾ ഗ്രാഫിക്സിൽ തെറ്റായി കാണിക്കുകയായിരുന്നു.
ടീമിന്റെ പേരും ഗ്രാഫിക്സിന്റെ നിറവുമെല്ലാം ശരിയായെങ്കിലും താരങ്ങളെല്ലാം ഇന്ത്യക്കാരായിരന്നു. രോഹിത് ശർമയെ പാകിസ്താന്റെ ക്യാപ്റ്റനായിട്ടാണ് ഗ്രാഫിക്സിൽ രേഖപ്പെടുത്തിയത്. ശുഭ്മൻ ഗിൽ, തിലക് വർമ, ശിവം ദുബെ, ജിതേഷ് ശർമ, റിങ്കു സിങ്, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, രവി ബിഷ്ണോയ്, അർഷ്ദീപ് സിങ്, മുകേഷ് കുമാർ തുടങ്ങിയ പേരുകളും ഗ്രാഫിക്സിൽ ഉൾപ്പെട്ടിരുന്നു.
ഈ ഗുരുതരമായ പിശക് പെട്ടെന്നുതന്നെ സൈബർലോകത്ത് ചർച്ചയാകുകയും ട്രോളുകൾ നിറയുകയും ചെയ്തു. ഇതിന്റെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
content highlights:rohit sharma pakistan captain broadcast error