ഋഷഭ് പന്തിനെക്കുറിച്ച് ക്രിക്കറ്റ് സര്‍ക്കിളില്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ സജീവമാണ്. ഒരുഘട്ടത്തില്‍ മികച്ച താരമെന്ന ഖ്യാതിയിലേക്കുള്ള യാത്രയായിരുന്നു പന്തിന്റേത്. പക്ഷെ, ഈ ഐപിഎലില്‍ തകര്‍ച്ചയുടെ നടുവിലാണ് ഋഷഭ് പന്ത് എന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററും ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റനുമായ പന്ത്. ഈ സീസണില്‍ ഇതുവരെ 11 മത്സരങ്ങളില്‍നിന്ന് അദ്ദേഹം നേടിയത് വെറും 251 റണ്‍സ് മാത്രമാണ്. അതായത് പല മത്സരങ്ങളിലും ശരാശരി പ്രകടനം പോലുമില്ലെന്നര്‍ഥം. ആകെ ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് താരം ഇതുവരെ കണ്ടെത്തിയത്. ഏറ്റവും മികച്ച സ്കോര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ 68 റണ്‍സാണ്. അന്ന് പുറത്താകാതെ നേടിയ സ്കോര്‍ മാത്രമാണ് ഈ സീസണിലെ ഏറ്റവും മികച്ച സ്കോറായി പന്തിന്റെ പേരിലുള്ളത്.
പഞ്ചാബ് കിങ്സിനെതിരെ 43 റണ്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 42 റണ്‍സും റോയല്‍ ചലഞ്ചേഴ്സിനെതിരായ 32 റണ്‍സുമാണ് ഭേദപ്പെട്ട മറ്റു സ്കോറുകള്‍. മറ്റെല്ലാം വളരെ തുച്ഛമയാ റണ്‍സുകളാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ആദ്യമത്സരത്തില്‍ ഏഴ് റണ്‍സായിരുന്നു താരമെടുത്തത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ പത്തും ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പതിനെട്ടും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂവിനെതിരെ ഒരു റണ്‍സും എടുത്തു. രാജസ്ഥാന് റോയല്‍സിനെതിരെ പൂജ്യത്തിന് പുറത്ത്. മുംബൈക്കെതിരെ 15 റണ്‍സെടുത്തു. ആറുമത്സരങ്ങളില്‍ ഒട്ടും തിളങ്ങാനായില്ല പന്തിന്. ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തിലും ഋഷഭ് പന്തിന് ടീം ആഗ്രഹിച്ചത് നല്‍കാനായില്ല. വെറും 15 റണ്‍സ് മാത്രമാണ് പന്തിന്റെ സംഭാവന. ജാമി ഓവര്‍ട്ടണിന് മുന്നില്‍ ക്ലീന്‍ ബൗള്‍ഡായി താരം.
2018 ഐപിഎലില്‍ ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ ഋഷഭ് പന്ത് രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അന്ന് അഞ്ച് അര്‍ധ സെഞ്ചുറിയും ഒരു സെഞ്ചുറിയും പേരിലാക്കി. 2019ല്‍ ഏഴാം സ്ഥാനക്കാരനായിരുന്നു അദ്ദേഹം. ബാറ്റിങ്ങിലെ മികവില്ലായ്മ മാത്രമല്ല, ക്യാപ്റ്റനെന്ന നിലയിലും ഋഷഭ് പന്തിന് വിമര്ശനമേറെയാണ്. ഈ സീസണില്‍ ഏറ്റവും അവസാനക്കാരാണ് ടീമെന്നതാണ് വലിയ വെല്ലുവിളി. തുടര്‍ച്ചയായി മത്സരങ്ങള്‍ തോല്ക്കുന്നതും ലഖ്നൗവിനൊപ്പം പന്തിന് തിരിച്ചടിയാകുന്നു.
content highlights: What happened Pant..! Rishabh Pant struggles again in batting; Lucknow captain disappoints once more