IPL 2026: ലഖ്‌നൗ സൂപ്പർ ജയ്ന്റ്സിനെതിരെ ടോസ് ചെന്നൈയ്ക്ക്

ചെന്നൈയുടെ മലയാളി താരമായ, ആരാധകരുടെ സ്വന്തം 'ചേട്ടൻ' മത്സരത്തിൽ തിളങ്ങുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ലഖ്‌നൗ സൂപ്പർ ജയ്ന്റ്സ് ആദ്യം ബാറ്റുചെയ്യും. ചെന്നൈ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ സിഎസ്കെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈയുടെ മലയാളി താരമായ, ആരാധകരുടെ സ്വന്തം 'ചേട്ടൻ' മത്സരത്തിൽ തിളങ്ങുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

പത്ത് മത്സരങ്ങളിൽ നിന്ന് പത്ത് പോയിന്റുള്ള ചെന്നൈ സൂപ്പർ കിംഗ്സ് പോയിന്റ് പട്ടികയിൽ നിലവിൽ ആറാം സ്ഥാനത്താണ്. പ്ലേഓഫ് പ്രതീക്ഷ നിലനിർത്താൻ ടീമിന് ജയം അനിവാര്യമാണ്. പത്ത് മത്സരങ്ങളിൽ നിന്നായി അഞ്ച് വീതം ജയവും തോൽവിയുമാണ് റുതുരാജിന്റെയും സംഘത്തിന്റെയും സമ്പാദ്യം. അവസാന രണ്ട് മത്സരങ്ങളും ജയച്ചിട്ടിന്റെ പൂർണ ആത്മവിശ്വാസത്തിലാണ് ടീം ഇന്ന് സ്വന്തം തട്ടകത്തിൽ എൽഎസ്ജിക്കെതിരെ ഇറങ്ങുന്നത്.

അതേസമയം, പത്ത് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയം മാത്രം സ്വന്തമാക്കാനായ ഋഷഭ് പന്തിനും സംഘത്തിനും ആറ് പോയിന്റ് മാത്രമാണുള്ളത്. ഏഴ് മത്സരങ്ങളിൽ പരാജയപ്പെട്ട എൽഎസ്ജി നിലവിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. സീസണിൽ തുടർ പരാജയങ്ങളുടെ കയ്പ്പറിഞ്ഞ ലഖ്‌നൗവിന്റെ പ്ലേഓഫ് പ്രതീക്ഷകൾ ഏറെക്കുറെ മങ്ങിയ മട്ടാണ്.

Content highlight: IPL 2026: LSG vs CSK matchday toss

To advertise here,contact us