റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിന് ശേഷം ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്ക നേരെ പോയത് ഗ്രൗണ്ടിലേക്കാണ്. തന്റെ ചെറുമകനെയും കൂട്ടി വിരാട് കോഹ്ലിയുടെ അടുത്തേക്ക്. അവിടെയെത്തുമ്പോള്‍ കോഹ്ലി കെയ്ന്‍ വില്യംസണിനോട് സംസാരിച്ചിരിക്കുകയാണ്. അതുകഴിയുന്നത് വരെ സഞ്ജീവ് ഗോയങ്ക സമീപം കാത്തിരുന്നു, ഈ സമയം ചെറുമകന് കോഹ്ലിയുടെ ഓട്ടോഗ്രാഫിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. ലഖ്നൗ ഉടമയുടെ ക്ഷമയോടെയുള്ള കാത്തിരിപ്പ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ കൈയടി നേടുകയാണ്.
വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ഐപിഎല്‍ മത്സരത്തില്‍ ആര്‍സിബിയെ ലഖ്നൗ തോല്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജീവ് ഗോയങ്ക കോഹ്ലിയുടെ അടുത്തേക്ക് പോയത്. കെയ്ന്‍ വില്യംസണിനോട് കോഹ്ലി സംസാരിച്ച് തീരുംവരെ സഞ്ജീവ് ഗോയങ്ക കാത്തിരുന്നു. അതേസമയം, ലഖ്നൗ സ്റ്റാഫ് അംഗം സഞ്ജീവ് ഗോയങ്ക എത്തിയത് കോഹ്ലിയെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം അതുവിലക്കുന്നതും വിഡിയോയില്‍ കാണാം. വില്യംസണുമായുള്ള കോഹ്ലിയുടെ സംസാരത്തിന് ശേഷമാണ് സഞ്ജീവ് ഗോയങ്ക ചെറുമകനൊപ്പം കോഹ്ലിയുടെ അടുത്തെത്തിയത്.
Sanjiv Goenka wanted an autograph from Kohli for his son, but waited patiently while Kohli was busy with Williamson. Even when his bodyguard offered to call Kohli, he said no ❤️ If it were the Ambanis, their bodyguards would’ve probably stepped in to get the photo instantly 🙂 pic.twitter.com/nM2bBBHH40
സന്തോഷത്തോടെ സഞ്ജീവ് ഗോയങ്കയെ സ്വീകരിച്ച കോഹ്ലി ചെറുമകന് ഓട്ടോഗ്രാഫ് നല്കി. വലിയ തോതില്‍ സാമൂഹിക മാധ്യമങ്ങളില്‍ വിഡിയോ പ്രചരിച്ചതോടെ സഞ്ജീവ് ഗോയങ്കയെ അഭിനന്ദിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍.
മത്സരത്തില്‍ മഴനിയമപ്രകാരം ഒമ്പത് റണ്‍സിനാണ് ലഖ്നൗവിന്റെ ജയം. തോല്‍വിയോടെ ആര്‍സിബിയുടെ പ്ലേ ഓഫ് പ്രവേശനം പ്രതിസന്ധിയിലായി. മിച്ചല്‍ മാര്‍ഷിന്റെ സെഞ്ചുറി നേട്ടമാണ് ലഖ്നൗവിനെ തുണച്ചത്. നിക്കോളാസ് പുരാനും ഋഷഭ് പന്തും അന്ന് ലഖ്നൗവിന് വേണ്ടി തിളങ്ങി.
content highlights: Sanjeev Goenka waits for Kohli; Lucknow owner wins applause