രാജസ്ഥാൻ റോയൽസിനെതിരെ മിന്നും ജയവുമായി ഗുജറാത്ത് ടൈറ്റൻസ്. 77 റൺസിന്റെ തകർപ്പൻ ജയമാണ് ഗുജറാത്ത് നേടിയത്. ഗുജറാത്ത് മുന്നോട്ടുവെച്ച 230 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 152 റൺസിന് ഓൾഔട്ടായി.
റാഷിദ് ഖാന്റെ മിന്നും പ്രകടനമാണ് രാജസ്ഥാനെ ചെറിയ സ്കോറിൽ തളയ്ക്കാൻ ഗുജറാത്തിന് തുണയായത്. നാലോവറിൽ 33 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വൻ തോക്കുകളുടെ വിക്കറ്റുകളാണ് താരം നേടിയത്. വൈഭവ് സൂര്യവംശി 36 റൺസും രവീന്ദ്ര ജഡേജ 38 റൺസും വേണ്ടി.
നേരത്തെ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, സായ് സുദർശൻ എന്നിവരുടെ അർധ സെഞ്ച്വറിയുടെ ബലത്തിലാണ് ഗുജറാത്ത് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് നേടിയത്. ഗിൽ 44 പന്തിൽ മൂന്ന് സിക്സറും ഒമ്പത് ഫോറുകളും അടക്കം 84 റൺസ് നേടി.
സുദർശൻ 36 പന്തിൽ രണ്ട് സിക്സറും ആറ് ഫോറുകളും അടക്കം 56 റൺസ് നേടി. 20 പന്തിൽ 37 റൺസ് നേടി വാഷിംഗ്ടൺ സുന്ദറും മികച്ച സംഭാവന നൽകി. രാജസ്ഥാന് വേണ്ടി ബ്രിജേഷ് ശർമ രണ്ട് വിക്കറ്റ് നേടി.
വൻ വിജയത്തോടെ 11 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി ഗുജറാത്ത് പ്ലേ ഓഫ് കടക്കാനുള്ള ഏറ്റവും കുറഞ്ഞ യോഗ്യത മാർക്ക് കടന്നിരിക്കുകയാണ്. 11 മത്സരങ്ങളിൽ നിന്ന് 12 പോയിന്റ് തന്നെയായി രാജസ്ഥാന്റെ നില പരുങ്ങലിലായിരിക്കുകയുമാണ്.
content highlights:rashid khan four wickets, GT win against RR, IPL 2026